Kuwait
പൽപ്പഗം – 24 ഫ്ലയർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച പൽപ്പഗം-24 ൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഡിസംബർ 6 ന് വൈകുന്നേരം 5:30 മുതൽ മൈതാന്‍ ഹവല്ലി അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി വൻ വിജയമാക്കി തീർക്കുന്നതിനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. പൽപ്പഗം-24 ൻ്റെ ഫ്ലയർ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ലോക പ്രശസ്ത ഇന്ത്യൻ ബാൻഡ് ൻ്റെ മുഴുവൻ കലാകാരന്മാരെയും ഒരേ സ്റ്റേജിൽ അണിനിരത്തി കുവൈറ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന ഭാഷയും സംസ്കാരവും സമന്വയിപ്പിക്കുന്ന അനശ്വര സംഗീതം, അതിർത്തികൾ കടന്ന് അതിർവരമ്പുകളില്ലാത്ത ആവേശത്തിരമാലകൾ സൃഷ്ടിക്കാൻ പൽപ്പഗം – 24 സാക്ഷിയാകും.
കുവൈറ്റിൽ കഴിഞ്ഞ 16 വർഷങ്ങളായി കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി നില കൊള്ളുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പ്രവർത്തനങ്ങളിൽ പൊൻതൂവലായി മാറുവാൻ പോകുന്ന ഈ സംഗീത സന്ധ്യ വിജയിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പൽപ്പഗം – 24 കൺവീനർ പ്രേംരാജ് ജോയിന്റ് കൺവീനർ ശിവദാസ് വാഴയിൽ എന്നിവർ ഫ്ലായർ പ്രകാശന ചടങ്ങിൽ അറിയിച്ചു.
Kuwait
ഓണത്തനിമ 2024 വർണ്ണാഭമായി സമാപിച്ചു
കുവൈറ്റ് സിറ്റി : വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്ക് ശേഷം മണ്മറഞ്ഞ് പോയവർക്കായുള്ള സ്മൃതിപൂജാനന്തരം കുവൈത്ത് ദേശീയഗാനത്തോടെ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. ഓണത്തനിമ കൺവീനർ ദിലീപ് ഡി.കെ. അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി ഉഷ ദിലീപ് സ്വാഗതം ആശംസിച്ചു. ജെനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖപ്രസംഗം നടത്തി. ജോയൽ ജേക്കബ് (എക്സിക്യൂട്ടീവ് അഡ്മിൻ മാനേജർ – യുണൈറ്റഡ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്) ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. സിറ്റി ഗ്രൂപ്പ് കമ്പനി സിഇഒ ശ്രീ ഡോ: ധീരജ് ഭരദ്വാജ് പേൾ ഓഫ് ദി സ്കൂൾ അവാർഡ് ജേതാക്കൾക്ക് പ്രചോദനമായ് മുഖ്യപ്രഭാഷണം നടത്തി. മാത്യു വർഗീസ് (സി ഇ ഒ – ബഹറൈൻ എക്സ്ചേഞ്ച്), മുസ്തഫ ഹംസ (ചെയർമാൻ &സിഇഒ മെട്രോമെഡികൽ ഗ്രൂപ്പ്), കെഎസ് വർഗ്ഗീസ് (എം.ഡി. – ജി.എ.ടി) , മുഹമ്മദ് അലി (ഓപറേഷൻ മാനേജർ – മാൻഗോ ഹൈപ്പർമാർക്കറ്റ് ),റാണാ വർഗീസ് (തനിമ ട്രഷറർ), ജിനു കെ അബ്രഹാം (തനിമ ഓഫീസ് സെക്രെട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു. അലീന ജിനൊ, ദൃശ്യ പി സംഗീത്, ജുവാന ഷാജി എന്നീ കുട്ടിത്തനിമ അംഗങ്ങൾ പ്രാർത്തനാഗീതം ആലപിച്ചു.
തനിമ വടംവലി മത്സരത്തിനു ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതിന്റെ ലോഗോ പ്രകാശനം പ്രശസ്ത കരാട്ടേ കായിക താരം സുരേഷ് കാർത്തിക് നിർവ്വഹിച്ചു. ടഗ് ഓഫ് വാർ ഫേഡറേഷൻ ഓഫ് ഇന്ത്യ – പ്രസിഡന്റ് ഹരി ശങ്കർ ഗുപ്ത ഓൺലൈനിൽ ആശംസകൾ അറിയിച്ചു. ശിവാണി ചൗഹാൻ (ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം) പതാക സ്പോട്സ് കൺവീനർ ജിൻസ് മാത്യുവിനു കൈമാറി, വടംവലി മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. തനിമ ഡയരക്ടറി കൺവീനർ ഷാമോൻ ജേകബിൽ നിന്ന് ബിഇസി മാത്യു വർഗ്ഗീസും ഗൾഫ് അഡ്വാൻസ്ഡ് ടെക്നോളജി എം.ഡി കെ.എസ് വർഗ്ഗീസും ഏറ്റുവാങ്ങി റിലീസ് ചെയ്തു. മെട്രോ മെഡികൽ ഗ്രൂപ്പിന്റെ 10ആം വാർഷിക ലോഗോ പ്രകാശനവും പ്രൊഫെയിൽ അവതരണവും സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വരുംകാല പദ്ധതികളും ജനക്ഷേമസേവനങ്ങളും ചെയർമാൻ മുസ്തഫ ഹംസ വിവരിച്ചു. നൃത്തകലാകാരൻ കൃഷ്ണപ്രസാദിനും സിവി എൻ കളരിയുടെ ഷെബിക്കും അവരുടെ ദൃശ്യാഅവതരണങ്ങൾക്ക് തനിമയുടെ ആദരവ് നൽകി. ഇന്ത്യൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാർത്ഥികൾക്ക് ഉള്ള എ.പി.ജെ. അബ്ദുൽ കലാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനം നടന്നു. തുടർന്ന് 20തോളം ടീമുകൾ പങ്കെടുത്ത 18ആം ദേശീയ വടംവലി മത്സരം നടന്നു. ജോയിന്റ് കൺവീനർ കുമാർ തൃത്താല നന്ദി അറിയിചു. ബാബുജി ബത്തേരി & പൗർണമി സംഗീത് എന്നിവർ പ്രൊഗ്രാമുകൾ ഏകോപിപ്പിച്ചു.
Kuwait
പാലക്കാട് പനയംപാടം ദുരന്തം: ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.
കുവൈറ്റ് സിറ്റി: പാലക്കാട് പനയംപാടത്ത് വിദ്യാർത്ഥികൾക്കുമേൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നെ കുട്ടികളുടെ ജീവൻ നഷ്ട്ടമായതിൽ കുവൈറ്റ് ഒഐസിസി നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ മറ്റ് കുട്ടികൾക്ക് എത്രയും പെട്ടെന്ന് പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്നും പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ ചേർന്ന് അനുശോചന കുറിപ്പിൽ അറിയിച്ചു.
Kuwait
വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ കുവൈറ്റിൽ പുതിയ വിസ നിയമം വരുന്നു
കുവൈറ്റ് സിറ്റി : രാജ്ജ്യത്ത് നിലവിലുള്ള വിസ വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ പുതിയ വിസ നിയമം നിലവിൽ വരും. പ്രവാസികൾക്ക് അവരുടെ ബന്ധുക്കളെ ദീർഘകാലത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതിനും വിദേശ രാജ്യങ്ങളുമായുള്ള പരസ്പര ചികിത്സയ്ക്ക് അപേക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് സന്ദർശന വിസകൾക്കുള്ള ഫീസ് നിരക്ക് നിക്ഷിപ്ത ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം ചെയ്തു വരികയാണ്. മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്നതുൾപ്പെടെ ഏഴു അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന പുതിയ വിദേശ താമസ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നടപ്പിലാകും. റസിഡൻസി ആൻഡ് നാഷണാലിറ്റി അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി കുവൈറ്റ് ടിവി ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ വിസിറ്റ് വിസയ്ക്ക് കുവൈറ്റ് 3 കുവൈറ്റ് ദിനാർ മാത്രമേ ഈടാക്കുന്നുള്ളൂ. ചില വിദേശ രാജ്യങ്ങൾ 70 ദിനാറും ഉം അതിൽ കൂടുതലും ഈടാക്കുന്നുണ്ട് . കൂടാതെ, പുതിയ നിയമത്തിൽ കുടുംബ സന്ദർശനങ്ങൾ ഒരു മാസത്തിന് പകരം മൂന്ന് മാസത്തേക്കാണ്, ഉയർന്ന ഫീസോട് കൂടി പ്രവാസി സ്പോൺസർമാർക്ക് ഈ സേവനം നൽകുമെന്ന് അൽ-അദ്വാനി പറഞ്ഞു, കമ്മിറ്റി ഇപ്പോഴും വിഷയം പഠിച്ചു കൊണ്ടിരിക്കു കയാണ്. നിയമം കർശനമായി പ്രയോഗിച്ചതിനാൽ വിസിറ്റ് വിസ ലംഘിക്കുന്നവർ കുവൈത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റ് സ്ത്രീകൾക്ക് അവരുടെ കുട്ടികളെ 10 വർഷത്തെ റെസിഡൻസിക്ക് സ്പോൺസർ ചെയ്യാവുന്നതാണ്, അത് പുതുക്കാവുന്നതാണ്. കുവൈറ്റ് സ്ത്രീകളുടെ കുട്ടികളെ എല്ലാ റസിഡൻസി ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ മറ്റ് പ്രവാസികൾക്കുള്ള ആറ് മാസത്തെ സമയപരിധി യേക്കാൾ കൂടുതൽ കാലം കുവൈറ്റിന് പുറത്ത് താമസിക്കാം, സ്ത്രീകൾ സ്വാഭാവിക പൗരന്മാരല്ലെങ്കിൽ, അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസിയും നിക്ഷേപം പ്രോത്സാഹി പ്പിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസിയും നിക്ഷേപകർക്ക് ഇൻസെൻ്റീ വുകൾ എന്നിങ്ങനെ ആശാവഹമായ മാറ്റങ്ങൾ പുതിയ നിയമത്തിൽ ഉണ്ടാവും. പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷത്തെ റെസിഡൻസി കാലയളവ് നിയമം പുതിയ നിയമത്തിന്റെ ഭാഗമാകും. നിയമം ലംഖിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ വൻ തുക പിഴ ഉൾപ്പെടെ കർശന ശിക്ഷാ നടപടികളും പുതുക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കുടുംബ വിസിറ്റ് മൂന്ന് മാസത്തേക്ക് അനുവദിക്കും എന്നറിഞ്ഞത് മുതൽ പുതിയ നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരും എന്ന് ജിജ്ഞാസയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News1 month ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
You must be logged in to post a comment Login