Connect with us
,KIJU

News

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ 200 കോടി രൂപയിൽപ്പരം തട്ടിപ്പ് നടത്തിയ ഭാസുരാംഗനെ അറസ്റ്റ് ചെയ്യണമെന്ന് പാലോട് രവി

Avatar

Published

on

കാട്ടാക്കട : കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ 200 കോടി രൂപയിൽപ്പരം തട്ടിപ്പ് നടത്തിയ ഭാസുരാംഗനെ അറസ്റ്റ് ചെയ്യണമെന്ന് ഡി സി സി പ്രസിഡന്റ്‌ പാലോട് രവി. കണ്ടല ബാങ്കിലെ നിക്ഷേകരുടെ പണം തിരികെ നൽകണമെന്നും, ഭാസുരാംഗന്റെയുംബന്ധുക്കളുടെയും,ബിനാമികളുടെയും പേരിലുളള വസ്തുവകകൾ കണ്ട് കെട്ടണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് മാറനല്ലൂർ പഞ്ചായത്ത് കമ്മിറ്റി തൂങ്ങാം പാറയിൽ നിന്നാരംഭിച്ച പ്രതിഷേധ സമര വിളംബര പദയാത്ര ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

56-ൽപ്പരം കേസുകളിൽ ഭാസുരാംഗനെതിരെ എഫ് ഐ ആർ ഇട്ടിട്ടും ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുന്നതിന് പോലീസ് തയാറാകത്തത് സി പി എം -ന്റെ സംരക്ഷണം ലഭിക്കുന്നത് കൊണ്ടാണ് കണ്ടല ബാങ്കും, മാറനല്ലൂർ ക്ഷീരയും കൊള്ളയടിച്ച് നിക്ഷേപകരെ വഴിയാധാരമാക്കിയ ഭാസുരാംഗൻ ഇപ്പോൾ മിൽമ തിരുവനന്തപുരം മേഖലയും തകർക്കുന്ന അവസ്ഥയിൽ ആയിരിക്കുന്നുഎന്നും അദ്ദേഹംകുറ്റപ്പെടുത്തി. ഭാസുരാംഗനെ അറസ്റ്റ് ചെയ്ത്ബിനാമി സ്വത്തുക്കൾ കണ്ടെത്തി നിക്ഷേകപരുടെ ഡെപ്പോസിറ്റ് തിരികെ നൽകുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും പാലോട് രവി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കണ്ടല ബാങ്കിന് മുന്നിൽ റിലേ സമരം ആരംഭിക്കുമെന്നും പാലോട് രവി അ റിയിച്ചു. ഊരുട്ടമ്പലം ജംഗ്ഷനിൽ സമാപിച്ച പദയാത്രയിൽ ആർ .വി രാജേഷ്, മലയിൻകീഴ് വേണുഗോപാൽ, സി.വേണു, മലവിള ബൈജു , വണ്ടന്നൂർ സന്തോഷ്, മനീഷ് രാജ്, എം. ആർ ബൈജു , സജ്ജയൻ, മുത്തു കൃഷ്ണൻ , വണ്ടന്നുർ സദാശിവൻ, പേയാട് ശരി, ബാലരാമപുരം കരിം, ഊരൂട്ടമ്പലം വിജയൻ, ജാഫർ ഘാൻ , നക്കോട് അരുൺ തുടങ്ങിയവർ സംസാരിച്ചു.

Advertisement
inner ad

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

Published

on

മാവേലിക്കര:ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. മാങ്കാംങ്കുഴി മലയിൽ പടീറ്റതിൽ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് ആണ് മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറുക്കിൻ്റെ ഒരു കഷണം എടുത്ത് കഴിക്കുന്നതിനിടയിൽ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം പിന്നീട്.

Continue Reading

Featured