സാങ്കേതിക സർവ്വകലാശാലയുടെ തടസ്സങ്ങൾ നീക്കി ഉടമസ്ഥർക്ക് ഭൂമിയുടെ വില അടിയന്തിരമായി നൽകണം: പാലോട് രവി


കാട്ടാക്കട: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിളപ്പിൽശാലയിൽ സാങ്കേതിക സർവ്വകലാശാലയുടെ ശിലാസ്ഥാപനം നടത്തി ഏറ്റെടുത്തതായി പ്രഖ്യാപിച്ച 100 ഏക്കർ ഭൂമിയുടെ ഉടമകൾക്ക് അടിയന്തിരമായി ഭൂമിയുടെ വില നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു. കേരളാ സാങ്കേതിക സർവ്വകലാശാല തിരുവനന്തപുരം ജില്ലയ്ക്കായി യു.ഡി.എഫ് സർക്കാർ അനുവദിച്ച സ്ഥാപനമാണ്. ഇത്  ജില്ലവിട്ട് മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പലതവണ നടന്നു. ഇതു കാരണം അഞ്ച് വർഷമായി കോടിക്കണക്കിന് രൂപയുടെ യു.ജി.സി ഗ്രാന്റ് ഈ യൂണിവേഴ്സിറ്റിക്ക് നഷ്ടമായിരിക്കുകയാണ്. കാമ്പസ് നിർമ്മിക്കാൻ വിളപ്പിൽ പഞ്ചായത്ത് സ്ഥലം കണ്ടെത്തിയതായി അറിയിച്ചതിനെ തുടർന്ന് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ റവന്യൂ വകുപ്പ് പുർത്തിയാക്കിയിരുന്നു. എന്നാൽ ഒരു സെന്റ് ഭൂമി പോലും ഇതുവരെ വില നൽകി സർക്കാർ ഏറ്റെടുത്തിട്ടില്ല.കൊട്ടിഘോഷിച്ച് ഉദ്ഘാടനമാമാങ്കം നടത്തിയ സ്ഥലം എം.എൽ അടക്കമുള്ളവർ ഇപ്പോൾ പദ്ധതിയിൽ വെള്ളം ചേർക്കുവാൻ ശ്രമിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ   വിഴിഞ്ഞം തുറമുഖം, മോണോറയിൽ, ഗവ.തൈക്കാട് – ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ കോളേജ്, വിളപ്പിൽശാല പോളീ ടെക്നിക് കോളേജ്, നാഷണൽ ഹൈവേ എന്നിവയുടെ നിർമ്മാണ പ്രവർത്തനം സ്തംഭിപ്പിച്ചതുപോലെ എൽ.ഡി.എഫ് സർക്കാർ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയും നഷ്ടപ്പെടുത്തുവാൻ ശ്രമിക്കുന്നുവെന്ന് ഡിസിസി പ്രസിഡൻ്റ്പാലോട് രവി ആരോപിച്ചു. ഭൂമി ഏറ്റെടുക്കാനാവശ്യമായ തുക അനുവദിക്കാതെ ശിലാസ്ഥാപനം നടത്തിയതിന്റെ ലക്ഷ്യം ജനങ്ങൾ മനസിലാക്കിയതായും പാവപ്പെട്ട ഭൂവുടമകളെ  പ്രതിസന്ധിയിൽ തള്ളിയിട്ടവർ ഇതിന് പരിഹാരം കണ്ടെത്തിയേ മതിയാകൂവെന്നും,വിളപ്പിൽശാല നെടുക്കുഴിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ. സാങ്കേതിക സർവ്വകലാശാല സ്ഥാപിക്കപ്പെടുന്നതു വരെ കോൺഗ്രസ് ജനങ്ങളോടൊപ്പം സമരരംഗത്തുണ്ടാകുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി നിർവ്വാഹകസമിതിയംഗം മലയിൻകീഴ് വേണുഗോപാൽ പറഞ്ഞു. വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഏ.ബാബു കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വിളപ്പിൽ ശശിധരൻ നായർ, ശോഭനകുമാരി, എം.ആർ. ബൈജു ,കാട്ടാക്കട സുബ്രഹ്മണ്യം, യു.ഡി.എഫ് കാട്ടാക്കട മണ്ഡലം ചെയർമാൻ പേയാട് ശശി, കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ എന്നിവർ സംസാരിച്ചു. വിളപ്പിൽ മണ്ഡലം പ്രസിഡന്റ് വിനോദ് രാജ് യോഗത്തിന് സ്വാഗതവും പേയാട് മണ്ഡലം പ്രസിഡന്റ് മണ്ണംകോട് ബിജു നന്ദിയും പറഞ്ഞുAttachments area

Related posts

Leave a Comment