Connect with us
48 birthday
top banner (1)

Kasaragod

പള്ളിക്കര റെയിൽവേ മേൽപ്പാലം യാഥാർഥ്യം, എൻഎച്ച് 66 ഇനി ലെവൽക്രോസ് രഹിതം

Avatar

Published

on

കാസർകോട്: ജില്ലയിലെ പള്ളിക്കര റെയിൽവെ മേൽപ്പാലം യാഥാർഥ്യമായി. നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദേശീയപാത 66 ലെ പള്ളിക്കര റെയിൽവെ മേൽപ്പാലം ഗതാഗതത്തിന് സജ്ജമായത്. ജൂൺ ആദ്യവാരം പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടും. ഇതോടെ കൊച്ചി മുതൽ പനവേൽ വരെയുള്ള ദേശീയപാതയിലെ അവസാന ലെവൽ ക്രോസ് ഓർമ്മയാകും.
2018 ലാണ് പള്ളിക്കരയിൽ റെയിൽവെ മേൽപ്പാല നിർമ്മാണം ആരംഭിച്ചത്. എറണാകുളത്തെ ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു നിർമാണ ചുമതല. 68 കോടിയോളം ചെലവിൽ 780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും നാലുവരിയായാണ് പാലം നിർമ്മിച്ചത്

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

കാസര്‍ഗോഡ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

Published

on

ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആവിക്കരയിലാണ് സംഭവം ഉണ്ടായത്. വാച്ച്‌ റിപ്പയറിംഗ് നടത്തുന്ന സൂര്യപ്രകാശ് (62) ഭാര്യ ലീന, അമ്മ ഗീത എന്നിവരാണ് മരിച്ചത്.അയല്‍വാസികളാണ് ഇവരുടെ മൃതദേഹം ആദ്യം കണ്ടത്. സൂര്യപ്രകാശിന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയിലും മറ്റ് രണ്ടുപേരുടെയും മൃതദേഹം കട്ടിലിലുമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്.

അതേസമയം അമ്മയ്‌ക്കും ഭാര്യയ്‌ക്കും വിഷം നല്‍കിയ ശേഷം സൂര്യപ്രകാശ് തൂങ്ങിമരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കുടുംബത്തിന് മറ്റ് സാമ്പത്തിക ബാദ്ധ്യതകളുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. സൂര്യകാശിന്റെ രണ്ട് മക്കളും വിവാഹം കഴിച്ച്‌ വേറെ സ്ഥലങ്ങളില്‍ താമസിക്കുകയാണ്. മകനെ മരണവിവരം അറിയിച്ചിട്ടുണ്ടെന്ന് അയല്‍വാസികള്‍ പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Kasaragod

എൻഡോസൾഫാൻ ദുരിതബാധിതരെ സർക്കാർ കൈവിടരുത്; നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ

Published

on

തിരുവനന്തപുരം: ‌എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്ന് അദ്ദേഹം സബ്മിഷനിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നോവായി ഇന്നും എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ നില്‍ക്കുകയാണ്. തങ്ങളുടെല്ലാത്ത കുറ്റത്തിന് ജീവിതത്തില്‍  വലിയ യാതനകള്‍ നേരിടേണ്ടി വന്നവര്‍ക്ക്  അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ തെരുവില്‍ ഇറങ്ങേണ്ട ദുരവസ്ഥയാണ്. 2016 ജനുവരിയില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തെ തുടര്‍ന്നുണ്ടായ ധാരണയില്‍ ദുരിതബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് പ്രഖ്യാപിച്ചു. ഏഴായിരത്തോളം അപേക്ഷകരില്‍ 4738 പേര്‍ക്കാണ് അനുമതി ലഭിച്ചത്. 1905 പേരെ ദുരിതബാധിതരായി  കണ്ടെത്തിയെങ്കിലും അന്തിമ ലിസ്റ്റ് തയാറാക്കിയപ്പോള്‍ 287 ആയി ചുരുങ്ങി. പ്രതിഷേധത്തെ തുടര്‍ന്നാണ് 76 പേരെ കൂട്ടിച്ചേര്‍ത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2019 ജനുവരി 30 മുതല്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പില്‍ അമ്മമാര്‍ ഏറ്റെടുത്ത അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് 1905 ല്‍ ഉള്‍പ്പെട്ട  18 വയസില്‍ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ബാക്കി 1031 പേരെ പരിശോധനയ്ക്ക് വിധേയരാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ തുടര്‍ നടപടികളുണ്ടായില്ല. 2011നു  ശേഷം ജനിക്കുന്ന കുട്ടികളെ  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണക്കാക്കാന്‍ സാധിക്കില്ല എന്ന വിചിത്രമായ ഒരു  ഉത്തരവ്  സംസ്ഥാന  സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അഞ്ചു തലമുറകള്‍ വരെ എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങള്‍ ഉണ്ടാകും എന്ന് പഠനങ്ങള്‍ കണ്ടെത്തിട്ടുണ്ട്. ഈ വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദുരിത ബാധിതര്‍ക്ക് പര്യാപ്തമായ ചികിത്സാ സൗകര്യം  ഒരുക്കണം  എന്ന ആവശ്യം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. ഒക്കിനടുക്ക മെഡിക്കല്‍ കോളേജിലും , കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും  ഓരോ  ന്യൂറോളജിസ്റ്റുകളെ നിയമിച്ചതല്ലാതെ മറ്റു യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. മെഡിക്കല്‍ കോളേജില്‍ അനുബന്ധ സൗകര്യങ്ങങ്ങള്‍ ഒന്നുമില്ല. ഒ.പി. അല്ലാതെ ഐ.പി. ഇല്ല. സ്‌കാന്‍ ചെയ്യണമെങ്കില്‍ പോലും പരിയാരം മെഡിക്കല്‍ കോളേജില്‍ പോകണം. ഇവര്‍ക്ക് ആവശ്യമുള്ള മരുന്നുകളും പോലും ലഭ്യമല്ല.
പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്ന റെമഡിയേഷന്‍ സെല്‍ രണ്ടു മാസത്തില്‍ ഒരിക്കല്‍ യോഗം ചേരണമെന്നു  നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ അവസാനമായി സെല്‍ യോഗം ചേര്‍ന്നത് 2023 ജനുവരി 8 നാണ്. ഒരു വര്‍ഷമായി സെല്‍ യോഗം ചേര്‍ന്നിട്ടില്ല.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കും കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും 2200 രൂപ പെന്‍ഷനും, മറ്റുള്ള രോഗികള്‍ക്ക് 1200 രൂപയും പെന്‍ഷന്‍ ലഭിക്കുന്നുണ്ട് .എന്നാല്‍  2200 രൂപയും വികലാംഗ പെന്‍ഷനും ലഭിക്കുന്നവര്‍ക്ക് 500 രൂപ വെട്ടികുറക്കുന്ന മനുഷ്യത്വ രഹിതമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ പ്രദേശത്തെ  ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പഠിക്കാന്‍ ഒരു എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയെ നിയോഗിക്കാനും തയാറാകണം. മനുഷ്യത്വപരമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Continue Reading

Kasaragod

പിണറായി വിജയന്റെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണെന്ന് കെ സുധാകരന്‍

Published

on

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്റെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണെന്ന് സുധാകരന്‍ വിമര്‍ശിച്ചു. പിണറായിയുടെ ഏകാധിപത്യത്തിന് എതിരെയും നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് എതിരെയുമാണ് സമരാഗ്‌നി പ്രക്ഷോഭ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനെതിരെ എത്ര കേസുകള്‍ ഉയര്‍ന്നു വന്നു. പക്ഷേ, ഒന്നിലും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തര്‍ധാര കാരണമാണെന്നും കെ സുധാകരന്‍ ആരോപിപിച്ചു. സമരാഗ്‌നി പ്രക്ഷോഭ യാത്രയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.

നാട് നില്‍ക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പിണറായിയുടെ ഭരണം കുടുംബത്തിന് വേണ്ടി മാത്രമാണ്. ഇവിടെ ഭരണ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്. പിണറായിക്കെതിരെ എത്ര കേസുകള്‍ ഉയര്‍ന്നു വന്നുവെന്നും ഇതിലൊന്നും പ്രതിയാകാത്തത് ബിജെപിയുമായുള്ള അന്തര്‍ധാര കാരണമാണെന്നും കെ സുധാകരന്‍ തുറന്നടിച്ചു. പിണറായിയുടെ മുന്‍ സെക്രട്ടറി ഇന്ന് ജയിലിലാണ്. എന്നിട്ടും പിണറായി മാത്രം പ്രതിയായില്ല. എസ്എന്‍സി ലാവലിന്‍ കേസും സ്വര്‍ണക്കടത്ത് കേസും എന്തായി എന്നും സുധാകരന്‍ ചോദിച്ചു. 14 അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നു വന്നു. അന്വേഷണം നടന്നിരുന്നു എങ്കില്‍ പിണറായി ജയിലില്‍ പോയേനെയെന്നും കെ സുധാകരന്‍ ആരോപിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 20ഉം നേടിയെടുക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured