Connect with us
inner ad

Health

രാജ്യത്ത് പാലിയേറ്റീവ് കെയര്‍ ഏറെ നിര്‍ണായക മേഖലയാകുന്നു:ജി. ശ്രീനിവാസന്‍

Avatar

Published

on

കൊച്ചി: പ്രായമായവരുടെ പരിചരണത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ട കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നത്.
രാജ്യത്ത ജനസംഖ്യയില്‍ മുതിര്‍ന്ന ആളുകളുടെ പരിചരണത്തിന്റെ ആവശ്യകത കൂടിവരികയാണ്. ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്ക് വേദനയില്‍ നിന്നും മറ്റ് വിഷമകരമായ അവസ്ഥകളില്‍ നിന്നും ആശ്വാസം നല്‍കുന്ന ഒരു പ്രത്യേക പരിചരണ രീതിയാണ് പാലിയേറ്റീവ് കെയര്‍. എന്നിരുന്നാലും രാജ്യത്ത് ആവശ്യമായ പാലിയേറ്റീവ് കെയര്‍ സേവനങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി തന്നെ തുടരുന്നു.
പ്രത്യേക പരിചരണവും നിരന്തരമായ നിരീക്ഷണവും പിന്തുണയും ഈ വിഭാഗക്കാര്‍ക്ക് ആവശ്യമാണ്. രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂടുതല്‍ ആശ്വാസവും മാനസികമായ പിന്തുണയും ഉറപ്പുവരുത്തുന്നതിന് ഇവ ഏറെ സഹായമാകും.
രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ ഏറ്റവും മികച്ച പരിചരണം നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി രോഗികളെ സമഗ്രമായി പരിചരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഒരു സംഘമാണ് അതുല്യ സീനിയര്‍ കെയര്‍ വാഗ്ദാനം ചെയ്യുന്നത്. വയോജനങ്ങള്‍ക്കായി സാന്ത്വന പരിചരണ സേവനങ്ങള്‍ നല്‍കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സമഗ്ര സീനിയര്‍ കെയര്‍ സെന്റര്‍ ആണ് അതുല്യ.
‘മുതിര്‍ന്ന ആളുകളുടെ പരിചരണത്തിനുള്ള ഒരു നിര്‍ണായക മേഖലയാണ് പാലിയേറ്റീവ് കെയറെന്നും ഞങ്ങളുടെ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാധ്യമായ ഏറ്റവും മികച്ച പരിചരണം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അതുല്യ സീനിയര്‍ കെയറിന്റെ സ്ഥാപകനും സിഇഒയുമായ ജി. ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
അതുല്യയുടെ പാലിയേറ്റീവ് കെയര്‍ ഒരു നൂതന മെഡിക്കല്‍ കെയര്‍ സൗകര്യമാണ്. അത് വിട്ടുമാറാത്ത രോഗവുമായി ബന്ധപ്പെട്ട വേദനയും ഉത്കണ്ഠയും ഒഴിവാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പ്രത്യേകിച്ച് ജീവിതാവസാനത്തില്‍ എത്തുന്നവര്‍ക്ക്. രോഗനിര്‍ണയമോ രോഗത്തിന്റെ ഘട്ടമോ പരിഗണിക്കാതെ അതുല്യയിലെ പാലിയേറ്റീവ് കെയര്‍ ടീം രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ മൂല്യങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്ത് മികച്ച ജീവിത നിലവാരവും സംതൃപ്തിയും വാഗ്ദാനം ചെയ്യുന്നു.
രോഗങ്ങള്‍ മൂലമുണ്ടാകുന്ന വേദനയും ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളും നേരത്തെ കണ്ടെത്തി അവയെപ്പറ്റി പഠിച്ച്, സമഗ്രമായി വിലയിരുത്തി ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തുകയാണ് അതുല്യ ചെയ്യുന്നത്.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സ്ത്രീകൾക്ക് മുഴുവൻ അപമാനമാണ് ആരോഗ്യമന്ത്രി ; വി ഡി സതീശൻ

Published

on

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസർ അനിതക്കെതിരായ നടപടിയിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീകൾക്ക് മുഴുവൻ അപമാനമാണ് മന്ത്രി വീണയെന്നും വി ഡി സതീശൻ.

ഐസിയു പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാൻ ശ്രമം നടന്നപ്പോൾ രക്ഷിക്കാൻ ശ്രമിച്ചയാളുടെ പേര് പുറത്തു പറഞ്ഞതിനാണ് അനിതയെ സ്ഥലം മാറ്റിയത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടു പോലും ഇനിയൊരു നിയമനം നൽകില്ലായെന്നും കോടതിയിൽ അപ്പീൽ പോകുമെന്നും പറയാൻ ഈ സർക്കാരിനല്ലാതെ മറ്റാർക്കും കഴിയില്ല. അനിതക്ക് തെറ്റ് സംഭവിച്ചുവെന്ന് പറയുന്ന മന്ത്രി അവർ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്നും ഐസിയുവിൽ കിടന്ന സ്ത്രീയെ പീഡിപ്പിച്ചവന്റെ കൂടെയാണ് ഈ സർക്കാരെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Health

19.80 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 19,80,415 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ്. 23,24,949 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടത്. ഒറ്റ ദിവസം കൊണ്ട് 85.18 ശതമാനം കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാനായത്. എന്തെങ്കിലും കാരണത്താല്‍ തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ തുള്ളിമരുന്ന് നല്‍കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
തിരുവനന്തപുരം 1,85,100, കൊല്ലം 1,44,927, പത്തനംതിട്ട 58,884, ആലപ്പുഴ 1,06,458, കോട്ടയം 91,610, ഇടുക്കി 61,212, എറണാകുളം 1,86,846, തൃശൂര്‍ 1,71,222, പാലക്കാട് 1,83,159, മലപ്പുറം 3,13,268, കോഴിക്കോട് 1,92,061, വയനാട് 49,847, കണ്ണൂര്‍ 1,44,674, കാസര്‍ഗോഡ് 91,147 എന്നിങ്ങനേയാണ് ജില്ലായടിസ്ഥാനത്തില്‍ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്. എറണാകുളം 95.06 ശതമാനം, കോട്ടയം 94.74 ശതമാനം, പത്തനംതിട്ട 90.92 ശതമാനം, പാലക്കാട് 90.85 ശതമാനം, തിരുവനന്തപുരം 90.65 ശതമാനം എന്നിങ്ങനെയാണ് വാക്‌സിനേഷനില്‍ മുന്നിലുള്ള ജില്ലകള്‍.

Continue Reading

Health

കോവിഡാനന്തര ശ്വാസകോശ പ്രശ്നങ്ങൾ; ഇന്ത്യ മുന്നിൽ

Published

on


കൊവിഡ്-19ൽ നിന്ന് സുഖം പ്രാപിച്ച ഇന്ത്യക്കാരിൽ ഏറെ പേർക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി പഠനം റിപോർട്ടുകൾ . യൂറോപ്യന്മാരെക്കാളും ചൈനക്കാരെക്കാളും ഇന്ത്യക്കാർക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നും പഠനം പറയുന്നു.
ശ്വാസകോശ പ്രവര്‍ത്തനത്തില്‍ കോവിഡിന്റെ സ്വാധീനം പരിശോധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പഠനമാണ് നടന്നത്. 207 വ്യക്തികളിലാണ് പഠനം നടത്തിയത്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട ചിലര്‍ ഒരു വര്‍ഷത്തിനുള്ളില്‍ സാധാരണ നിലയിലേക്ക് മടങ്ങിവരാം, മറ്റുള്ളവര്‍ക്ക് ജീവിതകാലം മുഴുവന്‍ ശ്വാസകോശ സംബന്ധമായ തകരാറുമായി ജീവിക്കേണ്ടി വന്നേക്കാമെന്നും പഠനം പറയുന്നു.
കോവിഡ് -19 ബാധിച്ച് രണ്ട് മാസത്തിന് ശേഷം നെഗറ്റീവായ ഈ രോഗികളിൽ, പൂർണ്ണ ശ്വാസകോശ പ്രവർത്തന പരിശോധന, ആറ് മിനിറ്റ് നടത്ത പരിശോധന, രക്തപരിശോധന, ജീവിത നിലവാരം എന്നിവയും പഠന വിധേയമാക്കി.
രക്തത്തിലേക്ക് ഓക്‌സിജന്‍ കൈമാറാനുള്ള കഴിവ് 44 ശതമാനം പേരെ ബാധിച്ചു. നിയന്ത്രിത ശ്വാസകോശ രോഗം 35 ശതമാനത്തിൽ കണ്ടെത്തി. അവയിൽ ശ്വാസോച്ഛ്വാസം നടക്കുമ്പോൾ ശ്വാസകോശത്തിന് വികസിക്കാനുള്ള കഴിവ് കുറയുന്നതായി കണ്ടെത്തുകയും, 8.3 ശതമാനം ആളുകൾക്കും ശ്വാസകോശത്തിനകത്തേക്കും പുറത്തേക്കുമുള്ള വായു സഞ്ചാരത്തെ ബാധിച്ചതായും പഠനത്തിൽ കണ്ടെത്തി.

Continue Reading

Featured