ഡയാലിസിസ് കേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ കൈത്താങ്ങ്


പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡയാലിസിസ് കേന്ദ്രത്തിലേക്ക് ആവശ്യമായ മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങളും മറ്റു അത്യാവശ്യ ഫര്‍ണിച്ചറുകളും പെരിന്തല്‍മണ്ണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഭാരവാഹികള്‍ നജീബ് കാന്തപുരം എം എല്‍ എയേയും ജില്ലാ പഞ്ചായത്ത് പ്രിസഡണ്ട് എം കെ റഫീഖയേയും ഏല്‍പിച്ചു. ഡയാലിസിസ് കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പാലിയേറ്റീവ് ഭാരവാഹികളായ ഡോ. സാമുവല്‍കോശി, കെ പി എം സക്കീര്‍, ഡോ. വി യു സീതി, കെ പി ഷൈജല്‍, ഡോ. അബൂബക്കര്‍ തയ്യില്‍, ഡോ.നിലാര്‍ മുഹമ്മദ്, കുറ്റീരി മാനുപ്പ, പി പി സൈതലവി, പി പി അബൂബക്കര്‍, എച്ച് എം സി മെമ്പര്‍മാരായ ഉമ്മര്‍ അറക്കല്‍, എ കെ മുസ്തഫ, എ കെ നാസര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ടി അഷ്‌റഫ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ആരതി രഞ്ജിത്ത്, ആര്‍ എം ഒ ഡോ. അബ്ദുല്‍ റസാഖ്, ഡോ. അനൂപ് എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment