പാലിയേറ്റീവ് സെന്ററിലേക്ക് ഉപകരണങ്ങള്‍ നല്‍കും: യൂത്ത് കോണ്‍ഗ്രസ്സ്


തിരൂരങ്ങാടി :മൂന്നിയൂര്‍ : ജീവകാരുണ്യ പ്രവര്‍ത്തന മേഘലയില്‍ വിപ്ലവകരമാ പ്രവര്‍ത്തനം കാഴ്ച്ച വെച്ച് കൊണ്ടിരിക്കുണ മൂന്നിയൂര്‍ ആലുങ്ങല്‍ ടൗണ്‍ യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി അവരുടെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം കൂടി എഴുതി ചേര്‍ക്കുകയാണ് , വെളിമുക്ക് പാലിയേറ്റിവ് സെന്ററിന്റെ കീഴിലുള്ള ഫിസിയോ തേറാപ്പി സെന്ററിലേക്കാവശ്യമായ ഉപകരണങ്ങള്‍ ജൂലൈ അഞ്ചിന് തിങ്കളാഴ്ച്ച വൈകുംന്നേരം നാലര മണിക്ക് പാലിയേറ്റീവ് അതികൃതര്‍ക്ക് കൈമാറും. ദിവസങ്ങള്‍ക്ക് മുമ്പ് ആലുങ്ങല്‍ പ്രദേശത്ത് ബീരിയാണി ചലഞ്ച് നടത്തിയാണ് ഉപകരണങ്ങള്‍ വാങ്ങാനുള്ള സാമ്പത്തികം കണ്ടത്തിയത് , പരിപാടി മുന്‍ മന്ത്രി എ.പി.അനില്‍ കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും ചടങ്ങില്‍ വിവിധ നേതാക്കള്‍ പങ്കെടുക്കുമെന്നും ടൗണ്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജാവിദ് ആലുങ്ങലും സെക്രട്ടറി വി.പി. ശുഹൈബും അറിയിച്ചു.

Related posts

Leave a Comment