Thrissur
പാലിയേറ്റീവ് കെയർ ദിനാചരണവും കുടുംബസംഗമവും

തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് കെയർ ദിനാചരണവും കുടുംബസംഗമവും സംഘടിപ്പിച്ചു. തോട്ടപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. രവി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി. ആർ. സുരേഷ്ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വിവിധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും 50 കിടപ്പുരോഗികൾക്കുള്ള ഇലക്ട്രിക് കെറ്റിലുകൾ ജോർജ് തോമസ് വിതരണം ചെയ്യുകയും ചെയ്തു. കിടപ്പുരോഗികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ കലാപരിപാടികളും സംഘടിപ്പിച്ചു.
Service news
ജീവനക്കാരെ സർക്കാർ പണിമുടക്കിലേക്ക് തള്ളി വിടരുത്: KGOU

തൃശ്ശൂർ:ധനമന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ സമസ്ത ജനവിഭാഗങ്ങളെയും നിരാശയിലാഴ്ത്തിയത് പോലെ സർക്കാർ സർവീസിലെ ജീവനക്കാർക്കും അധ്യാപകർക്കും നിരാശ മാത്രമാണ് സമ്മാനിച്ചത്. ഈ ബജറ്റ് അവതരണ വേളയിൽ പെൻഷൻ പ്രായം ഉയർത്തൽ, അഞ്ചുഗഡു കുടിശികയായ ക്ഷാമബത്ത, ലീവ് സറണ്ടർ പുനഃസ്ഥാപിക്കൽ എന്നിവ പ്രതീക്ഷിച്ച ജീവനക്കാർക്ക് ആക്സിഡന്റ് ഇൻഷുറൻസ് പോളിസി തുക ഇരട്ടിയായി വർധിപ്പിച്ച ഷോക്ക് ട്രീറ്റ്മെന്റ് മാത്രമാണ് ലഭിച്ചത്. ജീവനക്കാരോട് ഇത്തരം വൈര്യ നിര്യാതന ബുദ്ധി കാണിക്കുന്ന സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകേണ്ട സമയം അതിക്രമിച്ചു എന്ന് KGOU തൃശ്ശൂർ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജീവനക്കാരോട് ഈ സർക്കാർ ഇത്രയും വിദ്വേഷപരമായി പെരുമാറിയിട്ടും സർക്കാരിനെ പിന്തുണയ്ക്കുന്ന സർവീസ് സംഘടനകൾ 2002ലെ 31 ദിവസത്തെ പണിമുടക്ക് ഓർത്തെടുത്താൽ നന്നായിരുന്നു എന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗം KGOU മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ ജെ കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ: സി.ബി അജിത് കുമാർ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ, ഷിബു ഷൈൻ, എ എൻ മനോജ്, ഇ. മുജീബ്, വി കെ മണി, ടി കെ ജോസഫ്, ശരത് മോഹൻ എന്നിവർ സംസാരിച്ചു
Ernakulam
വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചു; തൃശ്ശൂർ സ്വദേശി അറസ്റ്റില്‍

കൊച്ചി : വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശ്ശൂർ സ്വദേശി അറസ്റ്റില്‍. മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ദുബൈയില്‍ നിന്ന് നെടുമ്പാശേരിയിലേക്കുളള സ്പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ ഇരുന്നാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്.പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ ശുചിമുറിക്കുള്ളില്‍ സിഗരറ്റ് വലിച്ചതായി കണ്ടെത്തിയത്. കൊച്ചിയില്‍ എത്തിയ ഉടന്‍ സ്പൈസ് ജെറ്റ് ജീവനക്കാര്‍ വിമാനത്താവള അധികൃതരെയും നെടുമ്പാശേരി പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് എമിഗ്രേഷനില്‍ എത്തിയപ്പോള്‍ അധികൃതര്‍ സുകുമാരനെ പൊലീസിന് കൈമാറുകയായിരുന്നു.
Kerala
വെടിക്കെട്ട് പുരയിൽ സ്ഫോടനം

തൃശൂർ: ഉത്സവത്തിനു കരിമരുന്ന് പ്രകടനം നടത്താൻ തയറാക്കിയ വെടിക്കെട്ട് പുരയിൽ സ്ഫോടനം. വടക്കാഞ്ചേരി കുണ്ടന്നൂരിലാണ് വെടിക്കെട്ട് പുരയിൽ സ്ഫോടനം ഉണ്ടായത്. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. സ്ഫോടനം നടക്കുമ്പോൾ അതിനുള്ളിൽ ആരുമില്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്. സ്ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾക്ക് അകലെവരെ ഉണ്ടായി.
ചേലക്കര സ്വദേശി മണി എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു വൈകീട്ട് 5 മണിയോടെയാണ് സംഭവം.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്..
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login