യുവാവിനെ സുഹൃത്ത് വെടിവെച്ച്‌ കൊന്നു

പാലക്കാട് : തിരുവിഴാംകുന്ന് യുവാവിനെ സുഹൃത്ത് വെടിവെച്ച്‌ കൊന്നു. അമ്ബലപ്പാറയിലെ സജീര്‍ എന്ന ഫുക്രുദീനാണ് മരിച്ചത്. ഇയാളെ വെടിവെച്ച സുഹൃത്ത് മഹേഷിനെ വിഷം കഴിച്ച്‌ അവശനായ നിലയില്‍ കണ്ടെത്തി.

അമ്ബലപ്പാറ ഇരട്ടവാരി പറമ്ബന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന ഫുക്രുദീനെയാണ് സുഹൃത്ത് മഹേഷ് വെടി വെച്ച്‌ കൊന്നത്. കഴിഞ്ഞj ദിവസം രാത്രി 10 മണിയോടെ അമ്ബലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്കരയിലെ തോട്ടത്തിലെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്.

സജീറിനെ വെടിവെച്ച ശേഷം മഹേഷ് മറ്റൊരു സുഹൃത്തായ സാദിക്കിനെ ഇക്കാര്യം വിളിച്ചറിയിച്ചു. ഇതിനു ശേഷം താന്‍ ആത്മഹത്യ ചെയ്യാനായി വിഷം കഴിച്ചതായും പറഞ്ഞിരുന്നു.

വിഷം കഴിച്ച്‌ അവശനിലയിലായ മഹേഷിനെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

തോക്ക് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്തിനാണ് കൊലപാതകം നടത്തിയത് എന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല. മഹേഷിനും, സജീറിനുമെതിരെ നേരത്തെ ലഹരി മരുന്ന് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

Related posts

Leave a Comment