പാലക്കാട് കൊലപാതകം; ‘വെട്ടിയ ശബരിയും അനീഷും പാര്‍ട്ടി അംഗങ്ങൾ; ദേശാഭിമാനി വരുത്തുന്നതിനെച്ചൊല്ലിയായിരുന്നു ചെറിയ തര്‍ക്കം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ അലങ്കര പണികൾക്കിടെ മലമ്പുഴയിൽ സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. ബി ജെ പി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ പറയുന്നു.എന്നാൽ ഈ വാദത്തെ പൂർണമായും തള്ളിയാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്.

ദേശാഭിമാനി വരുത്തുന്നതിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷി പറഞ്ഞു. മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related posts

Leave a Comment