പാലക്കാട് കൊലപാതകം ദൗർഭാഗ്യകരം; കൊലപാതകികൾക്കെതിരെ ശക്തമായ നടപടി വേണം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കണ്ണൂർ : പാലക്കാട് കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊലപാതകം തികച്ചും പ്രതിഷേധാർഹമാണ്. വർഗീയതയുടെ പേരിലുള്ള കൊലപാതകങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ പ്രതിസ്ഥാനത്തുള്ള കേസിൽ പ്രതികളെ പിടികൂടുന്നില്ല. പുന്ന നൗഷാദിന്‍റെയും അഭിമന്യുവിന്‍റെയും കൊലപാതകികൾക്കെതിരെ കാര്യമായ അന്വേഷണം ഉണ്ടായില്ല. എസ്ഡിപിഐയുമായി തെരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയവരാണ് സിപിഎം. പാലക്കാട്ടെ കൊലപാതകികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related posts

Leave a Comment