പാലാ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: പാലാ സെയ്ന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിഥിന മോളെ സഹപാഠിയായ അഭിഷേക് ബൈജു കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രത്തിനൊടുവിലെന്ന് പോലീസ്. നേരത്തെ നിഥിനയെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിമുഴക്കിയിരുന്നതായും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഒറ്റ കുത്തില്‍ തന്നെ നിഥിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. ഇതാണ് മരണകാരണമായത്. പഞ്ചഗുസ്തി ചാമ്ബ്യന്‍ കൂടിയായ അഭിഷേകിന് കൊലപാതകം നടത്താന്‍ കൂടുതല്‍ പണിപ്പെടേണ്ടി വന്നില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, എങ്ങനെ കൊലപ്പെടുത്തണമെന്ന് പ്രതി പരിശീലനം നടത്തിയിരുന്നതായി സംശയമുള്ളതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ല, സ്വയം മുറിവേല്‍പ്പിച്ച്‌ നിഥിനയെ ഭയപ്പെടുത്താനാണ് കത്തി കയ്യില്‍ കരുതിയതെന്നാണ് അഭിഷേക് പോലീസിന് ആദ്യം നല്‍കിയിരുന്ന മൊഴി. എന്നാല്‍ കൊലപാകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകള്‍ വിശദീകരിച്ചുകൊണ്ടാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

അതേസമയം, കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല. എന്നാല്‍ അഭിഷേക് സന്ദേശമയച്ചയാളെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related posts

Leave a Comment