പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത സംഭവം ; 50 പേർ പിടിയിൽ

ലഹോര്‍: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഗണേശക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ 50 പേർ പിടിയിൽ . പ്രവിശ്യാ മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാറാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്ത്വിട്ടത്. അറസ്റ്റിലായവരുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഭീകരവാദക്കുറ്റം ചുമത്തി 150 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രവിശ്യയിലെ റഹിംയാര്‍ ഖാന്‍ ജില്ലയിലെ ഭോങ് നഗരത്തിലെ ക്ഷേത്രം ബുധനാഴ്ചയാണ് ജനക്കൂട്ടം തകര്‍ത്തത്.മദ്രസയെ അപമാനിച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റുചെയ്ത എട്ടുവയസ്സുകാരന് കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജനങ്ങള്‍ സംഘടിച്ചെത്തി ക്ഷേത്രം ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ പ്രതികളെ അറസ്റ്റുചെയ്യാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉത്തരവിട്ടിരുന്നു. ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment