പാക്ക് അധീന കാശ്മീർ `ആസാദ് കശ്മീർ´; മുൻ മന്ത്രി കെടി ജലീലിന്റെ പരാമർശം വിവാദത്തിൽ

മലപ്പുറം : ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി മുൻ മന്ത്രിയും ഇടത് എംഎൽഎയു മായ കെ.ടി.ജലീൽ. ജമ്മു കശ്മീർ യാത്രയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പാക്ക് അധീന കാശ്മീരിനെ സ്വതന്ത്ര കശ്‍മീർ എന്ന് വിശേഷിപ്പിച്ചത്. , ‘പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ തുടങ്ങിയ ജലീലിന്റെ പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ജമ്മു കശ്മീരിന്റെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതാണ് സാമാന്യം സുദീർഘമായ ഈ കുറിപ്പ്.‘‘ജമ്മുവും കാശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ. പാക്കിസ്ഥാനോടു ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീർ’ എന്നറിയപ്പെട്ടു. പാക്കിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാ ഉൾ ഹഖ് പാക്കിസ്ഥാൻ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാക്കിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക് അധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.’’– തുടങ്ങിയയവയാണ് കുറിപ്പിലെ പരാമർശങ്ങൾ.

Related posts

Leave a Comment