കേരളം രാക്ഷസന്മാരുടെ നാടായി മാറിയിരിക്കുന്നു : അഡ്വ.കെ.ശിവദാസൻ നായർ

പത്തനംത്തിട്ട : വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ ഭരണകൂട പിന്തുണയിൽ കുട്ടികൾക്ക് എതിരെ വരെ പീഢനങ്ങൾ തുടർകഥയാകുന്നതാണ് തുടർ ഭരണത്തിന്റെ ആദ്യ നാളുകൾ വ്യക്തമാകുന്നത് എന്ന കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.കെ ശിവദാസൻ നായർ. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പകൽ പന്തം പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റെ എം.ജി കണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി വൈസ് പ്രസിഡന്റമാരായ എസുരേഷ്കുമാർ , അനിൽ തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അനിലാ ദേവി, എം എ സിദ്ധീഖ്, നഹാസ് പത്തനംത്തിട്ട , ജില്ലാ വൈസ് പ്രസിഡന്റ് ജി.മനോജ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിജോ ചെറിയാൻ, ചൂരകോട് ഉണ്ണികൃഷ്ണൻ , സി കെ അർജുനൻ, അഭിജിത് സോമൻ ,ബൈജു ഭാസ്ക്കർ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment