പകല്‍പന്തം


പെരിന്തല്‍മണ്ണ : വണ്ടിപ്പെരിയാറില്‍ പിഞ്ചു കുഞ്ഞിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏലംകുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പകല്‍പന്തം എന്ന പേരില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു
അരുണ്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് മണ്ഡലം പ്രസിഡന്റ് നാസര്‍ ചീലത് അധ്യക്ഷനായി നിയോജകമണ്ഡലം പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി സമരത്തിന് ഷൈജു, ആനന്ദ്, രഞ്ജിത്ത്, റൗഫ്, ശ്രീനാഥ്, സിജു കടന്നമംഗലത്ത് എന്നിവര്‍ നേതൃത്വം നല്‍കി

Related posts

Leave a Comment