പകൽപ്പന്തം കൊളുത്തി പ്രതിക്ഷേധിച്ചു .

പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും,ഭരണത്തണലിലെ CPM-DYFI അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വാളയാർ മുതൽ വണ്ടിപെരിയാർ വരെ എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ സമരമായ പകൽപ്പന്തം യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടുപാറയിൽ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എൻ വൈശാഖ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ശ്രീനേഷ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജിജോ തലക്കോടൻ, ജനറൽ സെക്രട്ടറി സന്ധ്യ കൊടക്കാടത്ത് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.മണ്ഡലം ഭാരവാഹികളായ മുസ്തഫ ഹംസ, ബെൻസൺ മംഗലം, അബ്ദുൽ കരീം,നിഹാൽ റഹ്മാൻ,ലിജോ ടി കെ,യദു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment