ഡല്‍ഹിയില്‍ ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ലക്ഷ്മി നഗര്‍ മേഖലയില്‍ നിന്ന് പാകിസ്ഥാന്‍ ഭീകരനെ ആയുധങ്ങളുമായി അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് എകെ 47 തോക്കും ഒരു ഗ്രാനേഡും രണ്ട് പിസറ്റലും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്ത്യന്‍ പൗരനെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. ലക്ഷ്മി നഗറിലെ പാര്‍ക്കില്‍ നിന്നും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് ഇയാളെ പിടികൂടിയത്. ഇന്നലെ ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

Related posts

Leave a Comment