കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ആത്മാവിനെ തൊട്ടുണർത്തിയ താളുകൾ ; കെപിസിസി ഡയറിയെ കുറിച്ച് ജെബി മേത്തർ

ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ തന്റെ ആത്മാവിനെ തൊട്ടുണർത്തിയ താളുകളാണ് കെപിസിസിയുടെ ഡയറിക്കെന്ന് മഹിളാ കോൺ​ഗ്രസ് അധ്യക്ഷ അഡ്വ. ജെബി മേത്തർ. കെപിസിസി ഡയറി കയ്യിൽ കിട്ടിയപ്പോൾ തോന്നിയ ഹൃദയവികാരം വാക്കുകൾക്കും അതീതമാണ്. ഇന്നലെകളിലെ പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും സഹനത്തിന്റേയും
അനുഭവസാക്ഷ്യം.ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത ജീവിതം രാഷ്ട്രത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ഭാരതത്തിന്റെ രാഷ്ട്രപിതാവ് ബാപുജിക്കൊപ്പം യാത്ര ചെയ്ത പ്രതീതിയാണ് തനിക്കുണ്ടായതെന്നും ജെബി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും ലോകത്തിലെ ജനാധിപത്യ മുന്നേറ്റങ്ങളുടെയും വസ്തുതകളും സ്വാതന്ത്ര്യാനന്തരം വിവിധ കോൺഗ്രസ് സർക്കാരുകൾ കൈവരിച്ച നേട്ടങ്ങളും ഉൾപ്പെടുത്തിയതാണ് ഈ വർഷത്തെ കെപിസിസ ഡയറി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാർഷിക ഡയറി 2022 പ്രതിപക്ഷ നേതാവ് വിഡി സതീശനു നല്കിയായിരുന്നു പ്രകാശനം ചെയ്തത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഡയറിയുടെ എല്ലാ മുൻധാരണകളെയും കെപിസിസി 2022 ഡയറി പൊളിച്ചെഴുതി.
കെപിസിസി ഡയറി കയ്യിൽ കിട്ടിയപ്പോൾ തോന്നിയ ഹൃദയവികാരം വാക്കുകൾക്കും അതീതം.
ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ എന്റെ ആത്മാവിനെ തൊട്ടുണർത്തിയ താളുകൾ.
ഇന്നലെകളിലെ പോരാട്ടത്തിന്റേയും അതിജീവനത്തിന്റേയും സഹനത്തിന്റേയും
അനുഭവസാക്ഷ്യം.
ലോകത്തിന് ഇന്ത്യ സംഭാവന ചെയ്ത
ജീവിതം രാഷ്ട്രത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച
ഭാരതത്തിന്റെ രാഷ്ട്രപിതാവ് ബാപുജിക്കൊപ്പം
യാത്ര ചെയ്ത പ്രതീതി .
കെപിസിസി ഡയറിയുടെ മുഖചിത്രം മുതൽ അകത്താളുകളിലൂടെ മഹാത്മജി പുനർജനിക്കുന്നു.
തീവ്രമായ പുനരാവിഷ്കാരം. ഒരു കെടാവിളക്ക് പോലെ ആ വെളിച്ചം ഇന്നും വഴികാട്ടുന്നു. 1930 ലെ ഉപ്പു സത്യാഗ്രഹത്തോടനുബന്ധിച്ച് കവി അംശി നാരായണപിള്ളയുടെ വരിക വരിക സഹജരെ എന്നാരംഭിക്കുന്ന സമര ഗാനത്തോടെ ഡയറിയിലെ വരികൾ ആരംഭിക്കുന്നു.
ജാലിയൻവാലാബാഗിൽ രക്ത കുരുതി നടത്തിയ കേണൽ ഡയറിനെ കൊന്ന ഉദ്ധം സിംങ് മുതൽ ആലിമുസ്ലിയാർ വരെയുള്ള പോരാളികളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും കുറിമാനങ്ങളും…. ഡയറിയിലൂടെ കണ്ണോടിക്കുമ്പോൾ……
കെപിസിസിക്ക്…..
അണിയറയിൽ പ്രവർത്തിച്ചവർക്ക്….
ഹൃദയപൂർവ്വം നന്ദിയും സ്നേഹവും… ആഗ്രഹിച്ചതിനുമപ്പുറം നല്കിയതിന്.

Related posts

Leave a Comment