പത്മശ്രീ എം. എ. യൂസഫലിയെ അബുദാബി ചേമ്പർ ഓഫ് കോമേഴ്സ്സിൻ്റെ വൈസ് പ്രസിഡന്റായി നിയമിച്ചു

ഷാർജ: യു എ ഇ ഭരണ കർത്താക്കൾ വിദേശികളോട്, പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തോട്  പുലർത്തുന്ന വിശാല മാനസിക ഐക്യത്തിന്റേയും, അംഗീകാരത്തിൻ്റേയും വ്യക്തമായ തെളിവാണ് പത്മശ്രീ എം. എ. യൂസഫലിയെ അബുദാബി ചേമ്പർ ഓഫ് കോമേഴ്സ്സിൻ്റെ വൈസ് പ്രസിഡണ്ടായ് നിയമിച്ചിട്ടുള്ളത്. ഒരു ഇന്ത്യാക്കാരന്ന് ലഭിക്കുന്ന ഏറ്റവും അഭിമാനകരമായ അംഗീകാരമായിട്ടാണ് പ്രവാസി സമൂഹം ഈ സ്ഥാനലബ്ദ്ധിയെ വിലയിരുത്തുന്നത്. 
ഒരു വ്യവസായി എന്നതിലുപരി, ജീവകാരുണ്യ/ സാമൂഹിക പ്രശ്നങ്ങളിൽ ഇടപ്പെട്ട് സാധാരണക്കാരായ പ്രവാസികളുടെ പ്രയാസങ്ങൾക്ക് ആശ്വാസം നല്കുന്ന ഉന്നത വ്യക്തിത്വത്തിൻ്റെ ഉടമ കൂടിയായ ശ്രീ യൂസഫലിക്ക് ഇൻകാസ് യു എ ഇ  ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. 
പുതിയ ഉത്തരവാദിത്വം അദ്ദേഹത്തെ കൂടുതൽ കർമ്മനിരതനും മാനുഷിക പ്രശ്നങ്ങളിൽ ഇടപെടുന്നതിന്ന് സഹായിക്കുമെന്നും, അതിലൂടെ ഇന്ത്യൻ സമൂഹത്തിന്ന് കൂടുതൽ നേട്ടങ്ങൾ കൈവരി ക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും ഇൻകാസ് യു എ ഇ ആക്ടിംങ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലിയും പത്രക്കുറിപ്പിൽ അറിയിച്ചു.Attachments area

Related posts

Leave a Comment