പടിഞ്ഞാറങ്ങാടി സ്വദേശി ഒറവിൽ ഷൗക്കത്തിന് യു.എ.ഇ ഗോൾഡൻ വിസ.

പാലക്കാട് ജില്ലയിൽ തൃശ്ശൂർ ജില്ലയോടും മലപ്പുറം ജില്ലയുടെയും അതിർത്തി പ്രദേശമായ പടിഞ്ഞാറങ്ങാടി സ്വദേശിയാണ് ഷൗക്കത്ത് . നാട്ടുകാർക്കും ഏറെ പ്രിയങ്കരനായ ഒറവിൽ ഷൗക്കത്തിലൂടെ ആ പ്രദേശത്തെ ഒരാൾക്ക് ഗോൾഡൻ വിസ ലഭിക്കുമ്പോൾ ആ നാടിനും അഭിമാനം ഏറെയാണ്.

ദുബായ് സർക്കാറിന്റെ ഗോൾഡൻ വിസ അർഹതയ്ക്ക് വലിയ മാനദണ്ഡങ്ങൾ നിലനിൽക്കെയാണ് ഒറവിൽ ഷൗക്കത്തിനെ ഈ ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ നാൽപതു വർഷത്തോളമായി യു എ ഇ യിലെ പ്രമുഖ പത്രമായ ഗൾഫ് ന്യൂസിൽ പബ്ലിക് റിലേഷൻ വകുപ്പിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം.

പടിഞ്ഞാറങ്ങാടിക്കാരുടെ പ്രവാസത്തിനു 60 വർഷത്തിലും കൂടുതൽ പഴക്കമുണ്ട്. കുടുംബത്തിന് വേണ്ടി അന്നം തേടി ജീവിതം കരക്കടുപ്പിക്കാൻ പത്തേമാരി കയറി യാത്രയായവർമുതൽ ഈ ദിനം വരെ എത്തി നിൽക്കുന്നു, വലിയ പ്രഗൽഭരും സാമൂഹിക പ്രവത്തകരും സാധാരണക്കാരും ഇതിൽ ഉൾപ്പെടുന്നു. അവർക്കെല്ലാവർക്കുമായുള്ള വളരെ വലിയ ഒരു അംഗീകാരമായാണ് നാട്ടുകാർ ഇതിനെ നോക്കികാണുന്നത്. ഒറവിൽ ഷൗക്കത്ത് നാട്ടുകാർക്ക് പ്രിയങ്കരനാവുന്നത് ഈ നാല്പത് വർഷത്തെ പ്രവാസ ജീവിതത്തിൽ സ്വന്തം കുടുംബം കരക്കടുപ്പിക്കുന്നതോടൊപ്പം നാട്ടുകാർക്കാർക്കു വേണ്ടി പലവിധത്തിലും ഒരു സാന്ത്വനം ആകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് കൊണ്ടാണ്.
പരേതനായ ഒറവിൽ മുഹമ്മദിന്റെ മൂത്ത മകനാണ് ഷൗക്കത്ത് , മാതാവ് ഖദീജ.
ദീർഘകാലമായി കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. സുബൈദയാണ് ഭാര്യ.
മക്കൾ: മുഹമ്മദ് ഷംസീർ, മുഹമ്മദ് സഫീർ, ഷാമിർ ഷൗക്കത്ത്മരുമക്കൾ: ഷഹ്സാന കരീം & ശഹല ഷഫീർ.

Related posts

Leave a Comment