News
നെല്ല് സംഭരണം പൂർണ പരാജയം, ആത്മഹത്യ ചെയ്ത പ്രസാദ് കടക്കെണിയുടെ ഇര: വി.ഡി. സതീശൻ
കൊച്ചി: നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. അതിന്റെ ഇരയാണ് തകഴിയിൽ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കർഷകനെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കർഷകരോട് സർക്കാർ കാണിക്കുന്നത് ക്രൂരമായ അവഗണനയെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കുറ്റപ്പെടുത്തി.
ഹൈക്കോടതിയിൽ സർക്കാർ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കുമ്പോഴും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്ര സർക്കാറിൽ നിന്ന് പണം കിട്ടിയില്ലെന്ന് സംസ്ഥാന സർക്കാർ പറയുന്നു. മുൻപ് വാറ്റ് സമ്പദ്രായം നടപ്പാക്കിയപ്പോഴും സംസ്ഥാനങ്ങൾക്ക് അഞ്ച് വർഷത്തേക്കാണ് നഷ്ടപരിഹാരം കേന്ദ്രം നൽകിയത്. ഇവിടെ ജിഎസ്ടിയിലും അഞ്ച് വർഷത്തേക്കാണ് നഷ്ടപരിഹാരം കിട്ടിയത്. ജിഎസ്ടി നഷ്ടപരിഹാരം ഏറ്റവും കൂടുതൽ കിട്ടിയ സംസ്ഥാനമാണ് കേരളം. ജനങ്ങളെ സർക്കാർ വിഡ്ഢികളാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
നികുതി പിരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമ വിരുദ്ധമായ പ്രവർത്തിയാണ് ജി എസ് ടി ഇന്റലിജൻസ് കമ്മീഷണർ ചെയ്തത്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം. ജിഎസ്‌ടി നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥൻ കേരളീയത്തിന് സംഭാവന പിരിക്കുന്ന ജോലിയാണ് ചെയ്തത്. നൂറുകണക്കിന് കോടി രൂപയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും നവകേരള സദസ്സിന്റെ ഭാഗമായി പിരിക്കാൻ പോകുന്നത്. ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തി തെരെഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്ന ആദ്യ സർക്കാരാണ് ഇതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി
News
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
സർക്കാർ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്-സെറ്റോതിരുവനന്തപുരം, 2024 ഡിസംബര്‍ 12ജീവനക്കാരുടേയും അദ്ധ്യാപകരുടേയും 65000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ മരവിപ്പിച്ച സരക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്ന് സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ്(സെറ്റോ) സംസ്ഥാന ചെയര്‍മാര്‍ ചവറ ജയകുമാറും ജനറല്‍ കണ്‍വീനര്‍ കെ. അബ്ദുല്‍ മജീദും അറിയിച്ചു.
6 ഗഡുക്കളിലായി 19% ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടത്. 2019 ജൂലൈയില്‍ നടത്തിയ 11-ാം ശമ്പള പരിഷ്ക്കരണത്തിന്‍റെ കുടിശ്ശിക ഇതേവരെ നല്‍കിയിട്ടില്ല. 5 വര്‍ഷമായി ലീവ് സറണ്ടര്‍ അനുവദിക്കുന്നില്ല. 2019 ലെ ശമ്പള പരിഷ്ക്കരണത്തിനു ശേഷം 5 വര്‍ഷം പിന്നിട്ടിട്ടും നാളിതുവരെ ശമ്പളം പരിഷ്ക്കരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈ മുതല്‍ പരിഷ്ക്കരിച്ച ശമ്പളം ലഭിക്കേണ്ടതാണ്. ഇനി എപ്പോഴെങ്കിലും കമ്മീഷനെ നിയമിച്ച് പരിഷ്ക്കരണം രണ്ടു വര്‍ഷം കൂടി നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭവന വായ്പാ പദ്ധതി അട്ടിമറിക്കപ്പെട്ടു. വീടു വയ്ക്കുവാന്‍ ജീവനക്കാര്‍ കൊള്ള പലിശ ഈടാക്കുന്ന ബാങ്കുകള്‍ക്ക് മുമ്പില്‍ കൈ നീട്ടേണ്ട അവസ്ഥയിലാണ്.
ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന നഗരബത്ത കഴിഞ്ഞ ശമ്പളപരിഷ്ക്കരണ ഉത്തരവിലൂടെ കവര്‍ന്നെടുത്തു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മാത്രം തുക പിടിച്ച് നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതി ആകെ തകര്‍ച്ചയിലാണ്. ആശുപത്രികള്‍ മെഡിസെപ്പ് കാര്‍ഡുമായി എത്തുന്നവരെ നിരാകരിക്കുന്ന അവസ്ഥയിലാണ്. പ്രമുഖ ആശുപത്രികള്‍ എല്ലാം ഈ പദ്ധതിയ്ക്ക് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരുമായി 30 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള ഈ പദ്ധതിയില്‍ 800 ഓളം ആശുപത്രികള്‍ മാത്രമാണ് എം പാനല്‍ ചെയ്തിട്ടുള്ളത്. ഈ ആശുപത്രികളിലെത്തന്നെ എല്ലാ ചികിത്സയും ലഭ്യമാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. കോര്‍പ്പസ് ഫണ്ടിനത്തില്‍ പിരിച്ചെടുത്ത ഫണ്ട് എന്തു ചെയ്തു എന്ന കാര്യത്തിലും വ്യക്തതയില്ല. ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും പണം ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞ് പല ആശുപത്രികളും വിട്ടു നില്‍ക്കുകയാണ്. സര്‍ക്കാരിന്‍റെ പദ്ധതിയാണെന്നു പറയുമ്പോഴും മെഡിസെപ്പിനായി ഒരു രൂപ പോലും സര്‍ക്കാര്‍ വിഹിതമില്ലാത്തത് വിചിത്രമാണ്.
മെഡിക്കല്‍ റീ-ഇംപേഴ്സിനത്തില്‍ 300 കോടിയോളം ചെലവഴിച്ചിരുന്ന സര്‍ക്കാര്‍ മെഡിസെപ്പ് പദ്ധതിയെ അവഗണിക്കുന്നത് ദുരൂഹമാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ എട്ടരവര്‍ഷക്കാലമായി ജീവനക്കാരെ വഞ്ചിക്കുകയാണ്. ഇതിന്‍റെ പുന:പരിശോധനയ്ക്കായി വച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പോലും പുറത്ത് വിട്ടിട്ടില്ല. ഇതിനൊക്കെ പുറമേ പങ്കാളിത്ത പെന്‍ഷന്‍കാര്‍ അടച്ച വിഹിതത്തില്‍ നിന്നും 5700 കോടി രൂപ വായ്പയായി സര്‍ക്കാര്‍ കൈപ്പറ്റി. പങ്കാളിത്ത പെന്‍ഷനില്‍ നിന്നും പിന്‍മാറില്ലെന്ന സത്യവാഗ്മൂലം നല്‍കിയാണ് ഈ വായ്പ തരപ്പെടുത്തിയത്. പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കാന്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നവര്‍ അതില്‍ നിന്നും പിന്‍മാറില്ലെന്ന് കരാര്‍ ഒപ്പിട്ടത് പരിഹാസ്യമാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ സാഹചര്യത്തില്‍ അനിശ്ചിതകാല പണിമുടക്കമല്ലാതെ ജീവനക്കാരുടെ മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്നും അദ്ദേഹം അറിയിച്ചു. ജ
News
ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയവർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. യുവാവിന്റെ പരാതിയിലാണ് കിഡ്നാപ്പിംഗ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിംഗ് ആപ്പ് വഴി ചാറ്റ് ചെയ്താണ് യുവാവിനെ പടമുകളിൽ വിളിച്ചു വരുത്തിയത്. പടമുകളിൽ വച്ച് മർദ്ദിച്ച ശേഷം ഫോണിലെ സ്വകാര്യ ഫോട്ടോകൾ ലാപ്പിലേക്ക് മാറ്റി. തുടർന്ന് ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതിയിൽ പറഞ്ഞു.
News
ചോദ്യപേപ്പർ ചോർത്തിയവർക്കെതിരെ നടപടി വേണം: കെ പി എസ് ടി എ
തിരുവനന്തപുരം: പൊതുപരീകകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന തരത്തിൽ ഓരോ പരീക്ഷക്കാലങ്ങളിലും ചോദ്യപേപ്പറുകൾ ചോരുന്നത് കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഇന്നലെ നടന്ന ഇംഗ്ലീഷ് പരീക്ഷ ചോദ്യപേപ്പർ ആണ് സ്വകാര്യ ട്യൂഷൻ ചാനൽ കുട്ടികൾക്ക് ചോർത്തി കൊടുത്തത്.കഴിഞ്ഞ വർഷവും ഇതേ പോലെ ചോദ്യപേപ്പർ ചോർന്നെങ്കിലും ശക്തമായ നടപടി സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകാത്തതിൽ ദുരൂഹത ഏറുകയാണ്. എസ് എസ് കെയാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നത്.
ഭരണകക്ഷി നേതാക്കൾ ഭരിക്കുന്ന എസ് എസ കെ യിൽ നിന്നും ചോദ്യങ്ങൾ ചോരുന്നത് എങ്ങനെയെന്നും ആരെയാണ് സംരക്ഷിക്കാൻ നോക്കുന്നതെന്നും സർക്കാർ വ്യക്തമാക്കണം. സാധാരണ കുട്ടികളെ സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾക്ക് പണയം വെയ്ക്കാനുള്ള നയം അംഗീകരിക്കാൻ കഴിയില്ല. പൊതുവിദ്യാഭ്യാസത്തിൻ്റെ സുതാര്യതയും വിശ്വാസ്യതയും ‘തകർക്കുന്ന ഇത്തരം ഗുഢസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും കെ പി എസ് ടി എ നേതൃത്വം നൽകാനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
പ്രസിഡൻ്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്മോഹൻ , കെ. രമേശൻ, ബി. സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി വി ജ്യോതി, ബിജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി, പി.എസ് മനോജ്, പി വിനോദ് കുമാർ, പി.എം നാസർ, എം.കെ. അരുണ എന്നിവർ പ്രസംഗിച്ചു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
-
Education3 months ago
വിദേശ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റഡി പെര്‍മിറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കാനഡ
You must be logged in to post a comment Login