Connect with us
lakshya final

Dubai

കോൺഗ്രസിനു വേണ്ടി സമർപ്പിത ജീവിതം നയിച്ച നേതാവായിരുന്നു പാച്ചേനിയെന്ന് എം.കെ.രാഘവൻ എം.പി

Veekshanam

Published

on

ദുബൈ: കണ്ണൂരിൽ കോൺഗ്രസ്‌ പ്രസ്ഥാനം കെട്ടിപടുക്കുവാൻ വേണ്ടി സമർപ്പിത ജീവിതം നയിച്ച നേതാവായിരുന്നു സതീശൻ പാച്ചേനിയെന്ന് കോഴിക്കോട്‌ പാർലമന്റ്‌ അംഗം എം.കെ രാഘവൻ എം. പി അഭിപ്രായപ്പെട്ടു. സതീശൻ പാച്ചേനിയുടെ അകാലവിയോഗത്തിൽ ദുബായ് ഇൻകാസ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പലഘട്ടങ്ങളിലും തന്റെ മികവ്‌ തെളിയിച്ചിട്ടുള്ള നേതാവാണ് സതീശൻ പാച്ചേനി. പാർട്ടിക്കും നാടിനും വേണ്ടി അക്ഷരാർത്ഥത്തിൽ നിരവധി സംഭാവനകൾ നൽകി ജനമനസ്സുകളിൽ ഇടം നേടി.
ഇൻകാസ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റി ആക്ടിംഗ്‌ പ്രസിഡന്റ് വിജയ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇഖ്ബാൽ ചെക്യാട്‌ സ്വാഗതവും ട്രഷറർ ജിജു യു.എസ്‌ നന്ദിയും രേഖപ്പെടുത്തി. ദുബൈ ഇൻകാസ്‌ പ്രസിഡണ്ട്‌ നദീർ കാപ്പാട്‌, ജനറൽ സെക്രട്ടറി ബി എ നാസർ,
മൊയ്ദു കുറ്റ്യാടി, ഫിറോസ്‌ ബക്രി തുടങ്ങി മറ്റു ജില്ല കമ്മിറ്റി ഭാരവാഹികളും സതീശൻ പാച്ചേനിയെ അനുസ്മരിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Britain

കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസ് അനുവദിക്കണം: പ്രതിപക്ഷ നേതാവ് കത്തയച്ചു

Published

on

കൊച്ചി: ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. ഓണം, റംസാൻ, ക്രിസ്മസ്, പൊങ്കൽ തുടങ്ങിയ വിശേഷ ഉത്സവ സീസണിൽ വിമാനക്കമ്പനികൾ ഒരു ലക്ഷം രൂപവരെയാണ് നിരക്ക് ഈടാക്കുന്നത്. ഇതു സാധാരണ പ്രവാസികൾക്കു താങ്ങാനാവുന്നില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ട് താരിഫ് നിയന്ത്രിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Continue Reading

Dubai

എം.എ. യൂസഫലിക്കെതിരായ വാർത്തകൾ: മറുനാടൻ മലയാളി സസ്പെൻഡ് ചെയ്യാൻ യുട്യൂബിനു കോടതി നിർദേശം

Published

on

ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടി പ്രശസ്ത മാധ്യമ പ്രവർത്തകൻ സാജൻ സ്കറിയക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 24 മണിക്കൂറിനകം അപകീർത്തികരമായ വാർത്തകൾ പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാൻ യൂട്യൂബിന് കോടതി നിർദ്ദേശം നൽകി.
ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ സാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കൊടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാർത്തകളും പിൻവലിക്കാൻ സാജൻ സ്കറിയയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. സാജൻ സ്കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു.
ഫലപ്രദമായ ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാൽ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിൻ്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങൾ വാർത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും കോടതി നിരീക്ഷിച്ചു. തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സാജൻ സ്കറിയയെയും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജി പരിഗണിച്ച് കൊണ്ടാണ് ഡൽഹി ഹൈക്കൊടതിയുടെ സുപ്രധാനമായ ഉത്തരവ്.

ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ സാജൻ സ്കറിയാക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി തയ്യാറായില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദ്ദേശം നൽകി.

Advertisement
inner ad

കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമാാ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സാജൻ സ്കറിയയെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.

വിവിധ കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ സാജൻ സ്കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ റോത്തഗി ആരോപിച്ചു. എന്നാൽ ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു സാജൻ സ്കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് സാജൻ സ്കറിയക്കെതിരെ രൂക്ഷ വിമർശനത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement
inner ad
Continue Reading

Dubai

ദുബായിയിൽ ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം സംസ്കരിക്കാനാവാതെ സുഹൃത്തുക്കൾ

Published

on

കോട്ടയം: ദുബായിൽ ജീവനൊടുക്കിയ മലയാളി യുവാവിന്റെ മൃതദേഹം സംസ്കരിക്കാൻ കഴിയാതെ സുഹൃത്തുക്കൾ. സ്വദേശമായഏറ്റുമാനൂരിൽ സംസ്കരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ എവിടെയാകും സംസ്കരിക്കുക എന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചതോടെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽ സംസ്കാരിക്കാനുള്ള ആലോചനയും നടക്കുന്നു.
ഈ മാസം 19ന് ദുബായിൽവച്ച് ജീവനൊടുക്കിയ ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിലാണ് അനിശ്ചതത്വം തുടരുന്നത്. ജയകുമാറിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയാണ്. ഇയാളുമായി തങ്ങൾക്ക് ഏറെനാളായി ഒരു ബന്ധവുമില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. നേരത്തേ വിവാഹിതനായ ജയകുമാർ ഇപ്പോൾ മറ്റൊരു സ്ത്രീയുമൊരുമിച്ചാണ് ജീവിക്കുന്നത്.
മൃതദേഹം ഇന്നു പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ സുഹൃത്തുക്കളാണ് ഏറ്റുവാങ്ങിയത്. ആലുവ പൊതു ശ്മശാനത്തിൽ സംസ്കരിക്കാൻ തയാറായെങ്കിലും ആലുവയുമായി ബന്ധമില്ല ഒരാളുടെ മൃതദേഹം ഇവിടെ സംസ്കരിക്കാൻ പൊലീസ് അനുമതി നൽകിയില്ല. ഈ സാഹചര്യത്തിൽ പൊലീസിന്റെ എൻഒസി ലഭിക്കാതെ സുഹൃത്തുക്കൾക്ക് മൃതദേഹം സംസ്കരിക്കാനും നിർവാഹമില്ല.
മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തുകിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെ മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂരിലേക്ക് തിരിച്ചു. സംസ്കാരത്തിന് അനുമതി നൽകാൻ പൊലീസ് തയാറായെങ്കിലും എവിടെ സംസ്കരിക്കും എന്ന കാര്യത്തിൽ വൈകുന്നേരവും തീരുമാനമായില്ല.
വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിക്കുന്നതിനു പിന്നിലെന്നാണ് വിവരം. ഭാര്യയുമായി അകൽച്ചയിലായിരുന്ന ജയകുമാർ കഴിഞ്ഞ നാലു വർഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയ്‌ക്കൊപ്പമാണ് ജീവിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്.

Continue Reading

Featured