Connect with us
48 birthday
top banner (1)

Kannur

മനുതോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി. ജയരാജന്‍: താങ്കളുടെ ഇന്നത്തെ അവസ്ഥ പരമ ദയനീയമെന്ന് മനു തോമസ്

Avatar

Published

on

കണ്ണൂര്‍: സി.പി.എമ്മില്‍ നിന്ന് പുറത്തുപോയ മുന്‍കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ മനുതോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. കഴിഞ്ഞ ദിവസം ഒരുപത്രത്തില്‍ നടത്തിയ പരാമര്‍ശം പൊതുപ്രവര്‍ത്തകനായ തന്നെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

Advertisement
inner ad

ഇതിനുപിന്നാലെ ജയരാജന് മറുപടിയുമായി മനുതോമസും രംഗത്തെത്തി. ‘താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയില്‍ ആക്കിയ’ ആളാണ് താങ്കള്‍..ഓര്‍മ്മയുണ്ടാകുമല്ലോ പലതും. താങ്കളുടെ’ ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്’ -മനു പറഞ്ഞു.

‘താങ്കള്‍’ സ്വന്തം’ ഫാന്‍സുകാര്‍ക്ക് വേണ്ട കണ്ടന്റ് പാര്‍ട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്’ എന്തായാലുംനമുക്കൊരു സംവാദം തുടങ്ങാം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ ‘കോപ്പി’കച്ചവടങ്ങളും എല്ലാം നമ്മുക്ക്’ പറയാം.

Advertisement
inner ad

ഈയടുത്ത് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതടക്കം എല്ലാം ജനങ്ങള്‍ അറിയട്ടെ. പാര്‍ട്ടിക്കറിയാത്ത ജനങ്ങള്‍ക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല. താങ്കള്‍ക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞോ… പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം. സ്വാഗതം….’ -മനുതോമസ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ കമന്റ് ചെയ്യാനുള്ള ഒപ്ഷന്‍ പരിമിതിപ്പെടുത്തിയ മനുതോമസ്, പി.ജെ ആര്‍മിയെ പരിഹസിച്ച് ‘ആര്‍മിക്കാര്‍ക്ക് കമന്റ് ബോക്‌സ് തുറന്നു കൊടുത്തിട്ടില്ല, സംവാദത്തിന് ഫാന്‍സുകാരെ അല്ല ക്ഷണിച്ചത്, വെറുതെ സമയംകളയണ്ട’ എന്നും എഴുതിയിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

നവീൻ ബാബുവിൻ്റെ മരണം; വ്യാജപ്രചരണം നടത്തിയ ഓണ്‍ലൈൻ ചാനലിനെതിരെ കേസെടുത്തു

Published

on

കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ ഓണ്‍ലൈൻ – ഫെയ്സ്ബുക്ക് പേജിനെതിരെ കേസെടുത്തു.ന്യൂസ് ഓഫ് മലയാളം എന്ന പേജിനെതിരെയാണ് കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്തത്.

‘പണി കൊടുത്തത് ഇൻക്വസ്റ്റ് നടത്തിയ പൊലിസുകാരൻ. നവീൻ ബാബുവിൻ്റെ കൊലപാതകത്തില്‍ കണ്ണൂരില്‍ ഭൂകമ്ബം’ എന്ന പേരില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. കണ്ണൂർ ടൗണ്‍ എസ്.ഐയുടെ പരാതിയിലാണ് കേസെടുത്തത്.

Advertisement
inner ad
Continue Reading

Kannur

കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Published

on

കണ്ണൂർ: കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും. കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ച സംഭവത്തിനെ തുടർന്നാണ് നാളെ പഠിപ്പ് മുടക്കുന്നത്. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു.

ഇന്ന് രാവിലെയാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു – എസ്എഫ്ഐ സംഘർഷമുണ്ടായത്. ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പരാതി നൽകാനെത്തിയ കെഎസ്‌യു നേതാക്കളെ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് റിബിന് ഗുരുതര പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റ് അബോധാവസ്ഥയിലായ റിബിന് നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. അതേസമയം പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. ഏതാനും വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു

Advertisement
inner ad
Continue Reading

Kannur

തോട്ടട ഐടിഐയിലെ അക്രമം: ക്രിമിനൽ സഖാക്കൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന്; കെപിസിസി പ്രസിഡന്റ്

Published

on

കണ്ണൂർ: തോട്ടട ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ നടപടി കിരാതമാണെന്നും അക്രമം നടത്തിയ ക്രിമിനൽ സഖാക്കൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ജനാധിപത്യ സംവിധാനത്തിൽ അനുവദിച്ചിട്ടുള്ള സ്വതന്ത്രമായ സംഘടനാ പ്രവർത്തനം തടസ്സപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ഫാസിസത്തിൻ്റെ തുടർച്ചയാണീ അക്രമം. ഇത് അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് സമാനമായി എസ്എഫ്ഐ യുടെ ഇടിമുറി സംസ്കാരം കഴിഞ്ഞ ദിവസം ഇവിടെയും അരങ്ങേറി. ഒരു വിദ്യാർത്ഥിയെ ക്രൂരമായിട്ടാണ് മർദ്ദിച്ചത്. ഇതിനു പുറമെയാണ് കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ സ്ഥാപിച്ച കൊടിമരം എസ്എഫ്ഐക്കാർ തകർത്തത്. മൂന്നര പതിറ്റാണ്ടിന് ശേഷം എതാനും മാസങ്ങൾക്ക്മുമ്പാണ് ഇവിടെ കെഎസ്‌യു യൂണിറ്റ് സ്ഥാപിച്ചത്. യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മനഃപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ എസ്എഫ്ഐ ശ്രമിക്കുകയാണെന്നും അക്രമികൾക്ക് സഹായം ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും സുധാകരൻ എംപി പറഞ്ഞു.പക്ഷപാതപരമായിട്ടാണ് പോലീസ് പെരുമാറിയത്. ഐടിഐയിലെ അധ്യാപകരും ഈ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയാണ്. വളർന്നു വരുന്ന തലമുറയിൽ രാഷ്ട്രീയ നേതൃപാടവം വളർത്തുന്നതിന് പകരം അക്രമവാസനയെ പ്രോത്സാഹിക്കിപ്പിക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിൻ സി.എച്ചിനെ എസ്എഫ്ഐക്കാർ ഐടിഐ ക്യാമ്പസിനുള്ളിൽ ക്രൂരമായി മർദ്ദിച്ചു.

Advertisement
inner ad

കെഎസ്‌ സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, അർജുൻ കോറാം, രാഗേഷ് ബാലൻ,ഹരികൃഷ്ണ‌ൻ പാളാട് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. കൈയ്യൂക്കിൻ്റെ ബലത്തിൽ കായികമായി നേരിട്ട് നിശബ്‌ദമാക്കാമെന്ന ധാർഷ്ട്യം സിപിഎമ്മും എസ്എഫ്ഐയും ഉപേക്ഷിക്കുന്നതാണ് ഉചിതം. അക്രമം കോൺഗ്രസ് ശൈലിയല്ലെന്നും ഗത്യന്തരമില്ലാതെ പ്രതിരോധത്തിന്റെ മാർഗം കുട്ടികൾ സ്വീകരിച്ചാൽ അവർക്ക് സംരക്ഷണം ഒരുക്കി കെപിസിസി രംഗത്തുണ്ടാകുമെന്നും കെ.സുധാകരൻ എംപി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured