Connect with us
48 birthday
top banner (1)

Featured

പാളം തെറ്റിയോ‌ടിയ പയ്യോളി എക്സ്പ്രസ്

Avatar

Published

on

ഓരോ മലയാളിയും ആദരവോടെയും അതിലധികം അഭിമാനത്തോടെയും രേഖപ്പെടുത്തിയ പേരാണു പിലാവുള്ളക്കണ്ടി തെക്കേ പറമ്പിൽ ഉഷ എന്ന പി.ടി. ഉഷ. കേരളത്തിന്റെ സ്വന്തം പയ്യോളി എക്സ്പ്രസ്. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ്. അപാരമായ അച്ചടക്കവും വിനയവും ലാളിത്യവും എളിമയുമൊക്കെയുള്ള അത്‌ലറ്റ്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച വനിതാ അത്‌ലറ്റ് എന്ന നിലയിലും സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട പ്രമുഖ. ഇതേ ഉഷയാണ് ഇപ്പോൾ ദേശീയ അന്തർദേശീയ തലങ്ങളിൽ വലിയ തോതിൽ വിമർശിക്കപ്പെടുന്നത്.

Advertisement
inner ad


ന്യൂഡൽഹിയിലെ ജന്ദർ മന്ദിറിൽ കഴിഞ്ഞ മൂന്നു മാസത്തിലധികമായി നമ്മുടെ ഗുസ്തി താരങ്ങൾ വലിയ പ്രതിഷേധ സമരത്തിലാണ്. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിം​ഗിനെതിരേയാണു പ്രതിഷേധം. താരങ്ങളോട് ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗിക അധിക്ഷേപങ്ങളാണ് പ്രതിഷേധത്തിനു കാരണം. ബിജെപിയുടെ പ്രധാന നേതാക്കളിൽ പ്രമുഖനാണ് ബ്രിജ് ഭൂഷൻ. പാർട്ടിയുടെ പാർലമെന്റംഗം. നാല്പതോളം ക്രിമിനൽ കേസുകളിൽ പ്രതി. കൊലപാതകം, വധശ്രമം, ലൈം​ഗിക പീഡനം, മോഷണം, പണം നൽകി വോട്ട് പിടിക്കൽ തുട‌ങ്ങിയവയാണ് ഈ 65കാരനെതിരായ കേസുകൾ. അയോധ്യയിൽ 17, ഫൈസാബാദിൽ 12, മറ്റിട‌ങ്ങളിൽ 10 എന്നിങ്ങനെയാണ് ഇയാൾക്കെതിരായ കേസുകൾ. ഉത്തർ പ്രദേശിൽ ​ഗൂണ്ടാ വിരുദ്ധ നിയമ പ്രകാരം നടപടി നേരിടുന്നയാൾ. അങ്ങനെ ഒരാൾക്കെതിരേ ജൂണിയർ താരങ്ങളക്കം അതീവ ഗുരുതരമായ ലൈം​ഗിക ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, അതിന്റെ നിജസ്ഥിതി വെളിച്ചത്തു കൊണ്ടു വരാൻ മുൻകൈ എടുക്കേണ്ട ഏറ്റവും ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ് ഉഷ. പക്ഷേ, കേരളത്തിന്റെ പ്രിയ പയ്യോളി എക്സ്പ്രസിന് ഇവിടെ പാളം തെറ്റി. ഇരകളെ ഉപേക്ഷിച്ച് അവർ വേട്ടക്കാരനൊപ്പം കൂടി. അതാണ് ഉഷയെ പൊതുസമൂഹം വളഞ്ഞിട്ട് ആക്രമിക്കാൻ കാരണം.


ബ്രിജ് ശരൺ ഭൂഷനെതിരേ വളരെ നാളായി നിരവധി പരാതികളുണ്ട്. പ്രായപൂർത്തിയാകാത്ത ജൂനിയർ താരങ്ങളെ വരെ അയാൾ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാണ് ആക്ഷേപം. ഈ ആക്ഷേപം ഉയർന്ന മാത്രയിൽ തന്നെ അയാളെ മാറ്റി നിർത്തി അന്വേഷണം നടത്തേണ്ടതായിരുന്നു. അതുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജന്തർ മന്ദിറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സഹന സമരത്തിനെതിരേ പി.ടി ഉഷയുടെ പരാമർശം അതിരുവിട്ടതായിരുന്നു. കായിക താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചെന്നായിരുന്നു ഉഷയുടെ ആക്ഷേപം. ലൈംഗികാധിക്ഷേപങ്ങളിൽ തെരുവിൽ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങൾ ഒളിംപിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും ഉഷ വ്യക്തമാക്കി. തലമുതിർന്ന, ഉത്തരവാദിത്തപ്പെട്ട ഒരു വനിതാ താരത്തിൽ നിന്ന് ആരും പ്രതീക്ഷിച്ചതല്ല ഈ പ്രതികരണം.


ഈ സമരമല്ല, പരിശീലന സ്ഥലങ്ങളിലടക്കം ഇന്ത്യയിലെ താരങ്ങൾ നേരിടുന്ന ലൈം​ഗികാധിക്ഷേപമടക്കമുള്ള കടുത്ത വെല്ലുവിളികളാണ് രാജ്യത്തിന്റെ പ്രിതിച്ഛായ തകർത്തത്. അതിനുത്തരവാദികളായവർക്കെതിരേ കർശന നടപടി വേണമെന്നായിരുന്നു ഉഷ ആവശ്യപ്പെടേണ്ടിയിരുന്നത്. അതുറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ഐഒഎ തലപ്പത്ത് താനുണ്ടാവില്ലെന്ന് ഉഷ പറയണമായിരുന്നു. എങ്കിൽ രാജ്യമൊന്നാകെ അവർക്കൊപ്പം നിൽക്കുമായിരുന്നു.


ബ്രിജ് ഭുഷണെതിരേ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങളാണ് ഡൽഹി പോലീസിൽ ലൈംഗിക പരാതി നൽകിയത്. ഒടുവിൽ കോ‌ടതി ഇടപെട്ടാണ് എഫ്ഐ ആർ എങ്കിലും എടുത്തത്. അപ്പോഴും ബ്രിജ് ഭൂഷന് അസാധാരണമായ രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നു. അപ്പോഴും ഇന്ത്യൻ ഒളിംപ്ക് അസോസിയേഷൻ പ്രസിഡന്റായ ഉഷയ്ക്ക് ദേശീയ ഗുസ്തി താരങ്ങളുടെ സമരത്തെ എങ്ങനെ തള്ളിപ്പറയാൻ കഴിയുന്നു? കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ കുറിച്ചതാണ് പെട്ടെന്ന് ഓർമ വരുന്നത്. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ ശേഷം പി.ടി ഉഷയ്ക്ക് ഇതെന്തുപറ്റി? ഉഷയ്ക്ക് ദേശീയ ഗുസ്തി താരങ്ങളുടെ സമരത്തെ തള്ളിപ്പറയുവാൻ എങ്ങനെ കഴിഞ്ഞു? ഒളിംപിക്സിലും കോമൺവെൽത്ത് ​ഗെയിംസിലും ഏഷ്യൻ ​ഗെയിംസിലുമൊക്കെ ഉഷ അടങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം സഞ്ചരിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ഉഷയുമായി വളരെ അടുത്ത വ്യക്തിബന്ധമുള്ളയാൾ. എന്നിട്ടും ഡോ. രാജശേഖരന്റെ ആശങ്ക, മിക്കവാറും എല്ലാ മലയാളികളുടെയും സംശയം തന്നെയാണ്.


പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും മുഖ്യമന്ത്രി കെ. കരുണാകരനും ഉഷയെ ചേർത്തുപിടിച്ചു സംരക്ഷിച്ചത് ഏതെങ്കിലും രാഷ്‌ട്രീയ പരിഗണന വച്ചായിരുന്നില്ല. ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ കായിക കിരീടം ഉറപ്പിച്ചുവച്ച കായിക ചക്രവർത്തിനി എന്ന നിലയിലാണ്.
സാമ്പത്തികവും സാങ്കേതികവുമായ എത്രയെത്ര ദുരിത പർവങ്ങൾ താണ്ടിയാണ് ഉഷ നേട്ടങ്ങളുടെ കൊടുമുടി കയറിയത്. എന്നാൽ നമ്മുടെ ഗുസ്തി താരങ്ങൾ ഇന്നു മല്ലി‌ടുന്നത് തങ്ങളുടെ മാനം സംരക്ഷിക്കാനാണ്. അവരെ കേൾക്കാനും അവരുടെ കണ്ണീരൊപ്പി കൂടെ നിർത്താനുമുള്ള ഉത്തരവാദിത്വം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ പി.ടി. ഉഷയ്ക്കുണ്ട്. നിർഭാഗ്യവശാൽ അതല്ല സംഭവിച്ചത്. ഗുസ്തി താരങ്ങളുടെ സമരത്തെ തള്ളിപ്പറയുകയും വേട്ടക്കാരനെ സംരക്ഷിക്കുകയുമായിരുന്നു ഉഷ ചെയ്തത്.
ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാലിന്റെ ഒരു ട്വീറ്റും ജനശ്രദ്ധ നേടി. പി.ടി ഉഷയോടുണ്ടായിരുന്ന മുഴുവൻ ബഹുമാനവും തനിക്കു നഷ്ടമായെന്നായിരുന്നു സ്വാതിയുടെ ട്വീറ്റ്. കുട്ടിക്കാലത്ത് അവരെന്റെ യഥാർഥ ഹീറോയിൻ ആയിരുന്നു എന്നു കൂടി കുറിച്ചു സ്വാതി. സ്വാതിയുടെ ഈ വിമർശനം ഒറ്റപ്പെട്ടതല്ല. മലയാളികളടക്കം ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ ഇതു തന്നെ പറയുന്നു. അങ്ങനെ ഇകഴ്ത്തപ്പെടേണ്ട ആളായിരുന്നില്ല ഉഷ.
ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുടെ മെഡൽ തൊട്ട ഇന്ത്യക്ക് ഒളിംപിക് മെഡൽ പട്ടികയിൽ മധ്യ നിരയിൽ പോലും ഇടമില്ല. എന്നിട്ടും ഏഴ് ഒളിംപിക് മെഡലുകൾ ഇന്ത്യയിലെത്തിച്ചവരാണ് നമ്മുടെ ഗുസ്തിതാരങ്ങൾ. അവരാണിപ്പോൾ സ്വന്തം മാനം രക്ഷിക്കാൻ സമരം നയിക്കുന്നത്. ഒളിംപിക് മെഡൽ ജേതാക്കളായ സുശീൽ കുമാർ, സാക്ഷി മാലിക്, ബജരംഗ് പുനിയ, രവികുമാർ ദഹിയ എന്നിവരൊക്കെ ജന്തർ മന്ദിറിലെ സമരമുഖത്തുണ്ട്. അവർക്കു മുന്നിൽ വന്നിരുന്ന് വസ്തുതകൾ പരിശോധിക്കേണ്ട ഉത്തരവാദിത്വമുള്ള ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് അവരെ തള്ളിപ്പറയമ്പോൾ ആരും ചോദിച്ചു പോകും, പി.ടി. ഉഷയ്ക്ക് ഇതെന്തു പറ്റി?

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ദുരൂഹമെന്ന് ബിനോയ് വിശ്വം; കൂടിക്കാഴ്ച നടത്തിയതിനെന്തെന്ന് എം.വി ഗോവിന്ദൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്നതു അംഗീകരിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി സിപിഐ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

എന്നാൽ ഇതിനെ മറികടക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം ചോദിച്ചു.

Advertisement
inner ad

ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കിയിരുന്നു.

Advertisement
inner ad
Continue Reading

Featured

അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.

രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Accident

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തി, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

Published

on

അമരാവതി: ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു ട്രെയിൻ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്സില്‍ പങ്കുവെച്ചു.

പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരുകയായിരുന്നു. റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി. വലിയ അപകടമാണ് ഒഴിവായത്.

Advertisement
inner ad
Continue Reading

Featured