പി ടി തോമസ്: സമാനതകളില്ലാത്ത നന്മയുടെ നിലപാടുകാരൻ

ജിദ്ദ: രാഷ്ട്രീയ കേരളത്തിന്റെ സമാനതകളില്ലാത്ത നന്മയുടെ നിലപാടുകാരനായിരുന്നു പി ടി തോമസെന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തനിക്കു ബോധ്യമാകുന്ന വിധത്തിൽ കാര്യങ്ങൾ ഗ്രഹിക്കുകയും അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന പി ടി യുടെ ജീവിതം പുതു തലമുറക്കുള്ള പാഠപുസ്തകമാണ്. കാലത്തിനു മുൻപേ ജന നന്മയുടെ പാതയിൽ നടന്ന നേതാവായിരുന്നു അദ്ദേഹം. 2016 ഡിസംബർ 22നു ജിദ്ദ ഒ ഐ സി സി യുടെ നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു കൊണ്ട് നൽകിയ ഉപദേശ-നിർദ്ദേശങ്ങൾ ഇന്നും വലിയ പ്രചോദനമാണ് നൽകുന്നത്.

2019 ഒക്ടോബറിൽ നടന്ന അരൂർ നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണമായി ബന്ധപെട്ടാണ് അദ്ദേഹത്തെ അവസാനാമായി കാണുന്നത്. ആ തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിച്ച് ഷാനിമോൾ ഉസ്മാന്റെ വിജയം സുനിശ്ചിതമാക്കിയതിന്റെ പ്രഭവ കേന്ദ്രം അദ്ദേഹമായിരുന്നു. കോൺഗ്രസ് രാഷ്ട്രിയത്തിൽ വ്യതിരക്തതയുടെ പ്രതീകമായിരുന്നു പി ടി, കലഹങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും അടിയുറഞ്ച്ച് പാർട്ടിക്കൊപ്പം നിന്ന വ്യ്കതികളിൽ പ്രധാനിയാണ് അദ്ദേഹമെന്നു പ്രസിഡണ്ട് കെ ടി എ മുനീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related posts

Leave a Comment