പി.ടി.തോമസിന്റെ നിര്യായണത്തില്‍ ജെ.എസ്.എസ് അനുശോചിച്ചു

കൊച്ചി : വസ്തുതകളുടെ പിന്‍ബലത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തിയ ജനനായകായിരുന്നു പി.ടി.തോമസെന്ന് ജെ.എസ്.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍.രാജന്‍ ബാബു. എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന നിര്‍ഭയനായ രാഷ്ട്രീയ നേതാവായിരുന്നു പി.ടി. ഒരു ഉത്തമ മതേതരവാദി. ഉള്ളത് വെട്ടിത്തുറന്ന് പറയുന്ന നേതാവ്.കോണ്‍ഗ്രസ് പാര്‍ട്ടിക്കും സംസ്ഥാനത്തിനും തീരാനഷ്ടമാണ് പി.ടി.യുടെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. ജെ.എസ്.എസിന്റെ തത്വസംഘിതയുമായി അടുത്തുനിന്നിരുന്ന കോണ്‍ഗ്രസ് നേതാവുകൂടിയായിരുന്നു പി.ടി.തോമസെന്ന് അനുശോചന സന്ദേശത്തില്‍ രാജന്‍ ബാബു പറഞ്ഞു.

Related posts

Leave a Comment