ജനനായകന് അന്തിമോപചാരമേകി പതിനായിരങ്ങൾ ; മുഖ്യമന്ത്രി തൃക്കാക്കരയിൽ അന്ത്യാഞ്ജലിയർപ്പിച്ചു

കൊച്ചി : അന്തരിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും, പി.ടി തോമസിന് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലിയർപ്പിച്ചു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് മുഖ്യമന്ത്രി പി.ടി തോമസിന് അന്ത്യാഞ്ജലിയർപ്പിച്ചത് .ജനനായകന് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളിൽ എത്തിയത് .

ഇന്നലെ രാത്രിയോട് കൂടി ഇടുക്കിയിലെ വസതിയിലെത്തിയ ഭൗതികശരീരം അവിടെ പൊതുദർശനത്തിനുവെച്ച ശേഷം തൊടുപുഴ ,മൂവാറ്റുപുഴ സ്ഥലങ്ങളിലൂടെ വിലാപയാത്രയായാണ് പാലാരിവട്ടത്തെ വസതിയിൽ കൊണ്ടുവന്നത് . 11 മണിയോടെ പാലാരിവട്ടത്തെ വസതിയിൽ എത്തിയപ്പോൾ നടൻ മമ്മൂട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു .തുടർന്ന് അലങ്കരിച്ച കെ.എസ്.ആർ .ടി .സി ബസ്സിലാണ് വിലാപയാത്രയായി ഡി.സി.സി ഓഫീസിലേക്ക് കൊണ്ടുപോയത് . അരമണിക്കൂറോളം ഡി.സി.സി ഓഫീസിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം പിന്നീട് ടൗൺ ഹാളിലേക്ക് കൊണ്ടു വരുകയായിരുന്നു . ആയിരങ്ങൾ തടിച്ചു കൂടിയ ടൗൺ ഹാളിൽ മുൻ എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധി ,കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ,പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,വിവിധ മന്ത്രിമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു .

Related posts

Leave a Comment