കാര്‍ട്ടൂണിസ്റ്റ് പിഎസ് ബാനര്‍ജി അന്തരിച്ചു

കൊല്ലംഃ പ്രശസ്സ കാര്‍ട്ടൂണിസ്റ്റും നാടന്‍ പാട്ട് കലാകാരനുമായ പി.എസ്. ബാനര്‍ജി (41) അന്തരിച്ചു. കോവിഡാനന്തര ചികിത്സയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശാസ്താംകോട്ട സ്വദേശിയാണ്. “താരകപ്പെണ്ണാളേ, കതിരാടും മിഴിയാളേ” എന്ന നാടന്‍ പാട്ടിലൂടെ ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയം കവര്‍ന്ന പാട്ടുകാരനാണ് അദ്ദേഹം. ലളിതകലാ അക്കാഡമി പുരസ്കാരം നേടിയിട്ടുണ്ട്. അക്കാഡമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍-കാരിക്കേച്ചര്‍ പ്രദര്‍ശനത്തിന് അദ്ദേഹത്തിന്‍റെ രചനകള്‍ തെരഞ്ഞെടുക്കപ്പെട്ടത് ഏതാനും ദിവസങ്ങള്‍ മുന്‍പാണ്. ഫോക്ക്ലോര്‍ അക്കാഡമി മികച്ച യുവ പ്രതിഭയായും തെരഞ്ഞെടുത്തു. പാച്ചന്‍- സുഭദ്ര ദമ്പതികളുടെ മകനാണ്. ഭാര്യഃ ജയപ്രഭ. രണ്ടുമക്കളുണ്ട്.

Related posts

Leave a Comment