കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സി യു സി ) പൂർത്തീകരണത്തോടെ കൂടുതൽ ജനകീയ ബന്ധമുള്ള പാർട്ടിയായി കോൺഗ്രസ് മാറും – പി. രാജേന്ദ്രപ്രസാദ്

കൊല്ലം: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സി യു സി) രൂപീകരണം പൂർത്തിയാകുന്നതോടെ താഴെ തട്ടിൽ ഏറ്റവും വലിയ ജനകീയ ബന്ധമുള്ള പാർട്ടിയായി കോൺഗ്രസ് മാറുമെന്ന് ഡി സി സി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് പറഞ്ഞു. ഒക്ടോബർ 2ന് നടക്കുന്ന കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടന വേളയിൽ ഉയർത്തുവാനുള്ള കോൺഗ്രസ് പതാകകളുടെ ജില്ലയിലെ വിതരണ ഉദ്ഘാടനം തൃക്കടവൂർ ഈസ്റ്റ് മണ്ഡലത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുഴിയം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മുൻ ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ പി സി സി സെക്രട്ടറി സൂരജ് രവി, നേതാക്കളായ ത്രിദീപ് കുമാർ, സന്തോഷ് തുപ്പാശ്ശേരി, വി റ്റി ഷിബി, പ്രസാദ് നാണപ്പൻ, ബൈജു മോഹൻ, പ്രമോദ്, ശശികുമാർ, ചെറാശ്ശേരി പത്മകുമാർ, ആദിനാട് നാസർ, പൂവറ്റൂർ സുരേന്ദ്രൻ, രാജാമണി, എം. വി. ഹെൻട്രി, വിജയകുമാർ, കെ.വി. സജികുമാർ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment