Connect with us
48 birthday
top banner (1)

Featured

ബിജെപി നേതാവ് പി.പി. മുകുന്ദൻ അന്തരിച്ചു

Avatar

Published

on

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു. കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ അദ്ദേഹം ആർഎസ്എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയർന്നത്. ദക്ഷിണേന്ത്യയിലെ ബിജെപി സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ബിജെപി മുൻ ദേശീയ നിർവാഹക സമിതി അംഗമായ അദ്ദേഹം കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ കൃഷ്ണൻ നായർ- കല്യാണിയമ്മ ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988 മുതൽ 95-വരെ ജന്മഭൂമി ദിനപ്പത്രത്തിൻറെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. 1991 മുതൽ 2007-വരെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. 2005 മുതൽ 2007-വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുളള ക്ഷേത്രീയ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ചുമതല കൈകാര്യം ചെയ്തു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 2006-ൽ ബിജെപിയിൽ നിന്നു പുറത്താക്കിയ അദ്ദേഹം പത്ത് വർഷത്തിന് ശേഷം 2016-ൽ പാർട്ടിയിൽ തിരിച്ചെത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Published

on

ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പ‌ി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്‌ഗഡിലെ സുക്മ‌ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Continue Reading

Delhi

രാജ്യത്ത് വീണ്ടും പാച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വർദ്ധിപ്പിച്ചു

Published

on

ന്യൂഡൽഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 16രൂ​പ 50 പൈ​സ വർദ്ധിപ്പിച്ചു. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​ക വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. തു​ട​ര്‍​ച്ചാ​യ അ​ഞ്ചാം മാ​സ​മാ​ണ് വി​ല വർദ്ധിപ്പി​ക്കു​ന്ന​ത്. അ​ഞ്ച് മാ​സ​ത്തി​നി​ടെ കൂ​ട്ടി​യ​ത് 173. 5 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

വി​ല കൂ​ട്ടി​യ​തോ​ടെ, 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല സം​സ്ഥാ​ന​ത്ത് 1827 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ വി​ല 1818 രൂ​പ​യാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ 1927 രൂ​പ​യും മും​ബൈ​യി​ല്‍ 1771 രൂ​പ​യും ചെ​ന്നൈ​യി​ല്‍ 1980.50 രൂ​പ​യു​മാ​ണ് വി​ല.

Advertisement
inner ad
Continue Reading

chennai

ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്

Published

on

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured