പി ഹരിഗോവിന്ദൻ വീണ്ടും എഐപിടിഎഫ് അഖിലേന്ത്യാ ട്രഷറർ

ബീഹാർ▪

മുപ്പത് ലക്ഷത്തിലേറെ അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ അധ്യാപക സംഘടനയായ അഖിലേന്ത്യാ പ്രൈമറി അധ്യാപക ഫെഡറേഷൻ (എഐപിടി എഫ്) ദേശീയ ട്രഷററായി പി.ഹരിഗോവിന്ദൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റാംബാൽ സിങ്ങ് ഉത്തരപ്രദേശ് ദേശീയ പ്രസിഡൻ്റായും, കമലാകാന്ത് ത്രിപാഠി ഉറീസ ഇനറൽ സെക്രട്ടറി യായും തിരഞ്ഞെടുക്കപ്പെട്ടു. ബീഹാറിൽ നടന്ന നാഷണൽ ജനറൽ കൗൺസിൽ യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്ന് പ്രദീപ് ആലപ്പുഴ, ഷാഹിദ റഹ്മാൻ തൃശൂർ എന്നിവർ വർക്കിങ്ങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Related posts

Leave a Comment