സംസ്കൃത, പുരാണ പണ്ഡിത പി.ജി ഭാരതിയമ്മ അന്തരിച്ചു

കുടമാളൂർ: സംസ്കൃത, പുരാണ പണ്ഡിത കുടമാളൂർ പ്രശാന്തിയിൽ(മാടവന) പി.ജി. ഭാരതിയമ്മ (മാടവനയമ്മ-95) അന്തരിച്ചു. ഭർത്താവ്: കോട്ടയം സി.എം.എസ് കോളേജ് പൗരസ്ത്യ ഭാഷാ വിഭാഗം മുൻ മേധാവി  പരേതനായ പ്രൊഫ: കെ. പരമേശ്വരൻപിള്ള. മക്കൾ: എസ്.ബി. കൃഷ്ണകുമാരി(റിട്ട. പ്രഥമാധ്യാപിക, പരിപ്പ് ഹൈസ്കൂൾ), എസ്.പി. ഹരീന്ദ്രൻ (റിട്ട: സീനിയർ മാനേജർ, കനറാ ബാങ്ക്). മരുമക്കൾ: പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള(എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗം, എം.ജി. സർവകലാശാലാ ജേർണലിസം വകുപ്പ് മുൻ ഡയറക്ടർ), സുധാദേവി. കെ. നായർ(റിട്ട. പ്രഥമാധ്യാപിക, എൻ.എസ്.എസ്. ഹൈസ്കൂൾ, കോത്തല). സംസ്കാരം ബുധനാഴ്ച രണ്ടിന് കുടമാളൂർ പ്രശാന്തിയിൽ വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച 10.30-ന്.

Related posts

Leave a Comment