ബുധനാഴ്ച മുതല്‍ മൊബൈല്‍ കടകള്‍ തുറക്കുമെന്നു വ്യാപാരികള്‍

കൊച്ചിഃ സംസ്ഥാനത്തെ മൊബൈല്‍ ഫോണ്‍ കടകള്‍ ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നു വ്യാപാരികള്‍. മൊബൈല്‍ ഫോണ്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍പ്പെടുമെന്നും സമിതി നേതാക്കള്‍ അറിയിച്ചു. ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ അവശ്യവസ്തുവാണ്. എന്നാല്‍ പോലീസ് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പോലും അനുവദിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

ഇതിനിടെ ബക്രീദിനു ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരത്തിന് ആഹ്വനം ചെയ്തിരിക്കുകയാണ്. ഈ മാസം ഒന്‍പതു മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറയുന്നു. നാളെ മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണയിരിക്കാനും ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനുമാണ് വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗം തീരുമാനിച്ചിരിക്കുന്നത്.

Related posts

Leave a Comment