PSC Update | ജലസേചന വകുപ്പില്‍ ഓവര്‍സീയര്‍/ഡ്രാഫ്ട്‌സ്മാന്‍ : ഒ.എം.ആര്‍. പരീക്ഷ

തിരുവനന്തപുരം: ജലസേചന വകുപ്പില്‍ ഓവര്‍സീയര്‍/ഡ്രാഫ്ട്‌സ്മാന്‍ (മെക്കാനിക്കല്‍) ഗ്രേഡ് 3/ട്രേസര്‍ (കാറ്റഗറി നമ്പര്‍ 141/19), കേരള ആഗ്രോ മെഷീനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഡ്രാഫ്ട്‌സ്മാന്‍ (മെക്കാനിക്കല്‍) (കാറ്റഗറി നമ്പര്‍ 146/19) തസ്തികകളിലേക്ക് 2021 ആഗസ്ത് 2 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തും.
കേരള വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ റീഡര്‍ (കാറ്റഗറി നമ്പര്‍ 143/19) തസ്തികയിലേക്ക് 2021 ആഗസ്ത് 3 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3 (കാറ്റഗറി നമ്പര്‍ 204/19) തസ്തികയിലേക്ക് 2021 ആഗസ്ത് 4 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തും.
കേരള സംസ്ഥാന ഹൗസിങ് ബോര്‍ഡില്‍ ആര്‍ക്കിടെക്ചറല്‍ ഹെഡ് ഡ്രാഫ്ട്‌സ്മാന്‍ (കാറ്റഗറി നമ്പര്‍ 140/19) തസ്തികയിലേക്ക് 2021 ആഗസ്ത് 5 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.

Related posts

Leave a Comment