Education
വിദ്യാർത്ഥി കുടിയേറ്റം വമ്പിച്ച മസ്തിഷ്ക ചോർച്ചക്ക് വഴിതെളിക്കും: ഡോ.ശശി തരൂർ

തിരുവനന്തപുരം:കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിലേക്കും, വിദേശ രാജ്യങ്ങളിലേക്കും വിദ്യാർഥികളുടെ കുടിയേറ്റം അനിയന്ത്രിതമായി വർധിക്കുമെന്ന് ഡോ.ശശി തരൂർ പറഞ്ഞു. മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലായും, ഓൾ ഇന്ത്യ പ്രൊഫഷനൽ കോൺഗ്രസ്സും സംയുക്തമായി കോളേജിൽ വച്ച് സംഘടിപ്പിച്ച “വിദ്യാർത്ഥി കുടിയേറ്റം:പരിഹാരമോ, പ്രതിസന്ധിയോ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേ മൂന്നിൽ രണ്ട് യുവാക്കളും കുടിയേറാൻ ആഗ്രഹിക്കുന്നു വെന്ന് ഒരു പ്രമുഖ മാധ്യമം നടത്തിയ സർവേയിൽ വ്യക്തമായി. അതാണ് പൊതു മനസ്ഥിതി എങ്കിൽ, അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ 10 ലക്ഷം ചെറുപ്പക്കാർ കേരളത്തിന് വെളിയിലേക്ക് ജോലിതേടി പോകുമെന്ന് അദ്ദേഹം പറഞ്ഞു.ഉന്നത നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ ഉണ്ടെങ്കിലും, ആധുനിക മാറ്റങ്ങൾ ക്കനുടരിച്ച് കോഴ്സുകളും, സിലബസും മാറേണ്ടിയിരിക്കുന്നു. തൊഴിൽ സാധ്യതയുള്ള ശാസ്ത്രീയമായ കോഴ്സുകൾ നമ്മുടെ സർവകലാശാലകളിൽ പഠിപ്പിക്കാൻ സാധിക്കണം . ഇന്ന് പഠിപ്പിക്കുന്ന ഭൂരിപക്ഷം കോഴ്സുകളും 2030 ആകുമ്പോഴേക്കും ഈ ലോകത്ത് നിന്നും അപ്രത്യക്ഷമാകുമെന്നും, ഇതിനോടകം പുറത്തുവന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം പറഞ്ഞു. മെഡിക്കൽ ട്രൻസ്കൃപ്ഷൻ കോഴ്സുകൾ ഇന്ന് ഒരിടത്തുമില്ല.പകരം നിർമിതി ബുദ്ധി അടിസ്ഥമാക്കിയുള്ള കോഴ്സുകൾ പ്രാധാന്യം നേടി. അതിനനുസരിച്ച മാറ്റങ്ങൾ നമ്മുടെ വിദ്യാർത്ഥികൾക്കും ലഭ്യമാക്കണം.എങ്കിലേ തൊഴിൽ സാധ്യത ഉണ്ടാകൂ. കേരളത്തിൽ വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ ഉണ്ടാകണം.അതിനു വലിയ രീതിയിൽ നിക്ഷേപം വരണം.നിക്ഷേപകന് സുരക്ഷിതത്വം ഉണ്ടാകാൻ Investor Protection Act നടപ്പിലാക്കണം.ഇന്ത്യയിൽ എല്ലാ അനുമത്തികളും ലഭിച്ചു ഒരു വ്യവസായ സ്ഥാപനം തുടങ്ങാൻ 140 ദിവസം ആവശ്യമുള്ളപ്പോൾ കേരളത്തിൽ 236 ദിവസമാണ് വേണ്ടിവരുന്നത്. അമേരിക്കയിൽ 5 ദിവസവും സിംഗപ്പൂരിൽ 3 ദിവസവും മാത്രമാണ് എടുക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ച് തൊഴിൽ സാധ്യത കൂടുതൽ ഉള്ള നിക്ഷേപത്തിന് വഴിയൊരുക്കനം. ഡയറക്ടർ Rev. അഡ്വ.ജോസഫ് വെന്മനത് അധ്യക്ഷത വഹിച്ചു. ഡോ.K.G. വിജയ ലക്ഷ്മി,അഡ്വ.പി.എസ്.ശ്രീകുമാർ, ഡോ.എസ്.എസ്.ലാൽ, ഡോ.പി. സി.ജോൺ, ഡോ. ഉഷാകുമാരി എന്നിവർ പങ്കെടുത്തു.സെമിനാറിന് ശേഷം നടന്ന അശയ സംവാദത്തിൽ, 30 വയസ്സിനു താഴെയുള്ള യുവാക്കൾക്കായി ലോക്സഭയിൽ 10 സീറ്റ് മാറ്റ വക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രായേൽ – പലസ്തീൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യ രാഷ്ട്ര സഭയിൽ വന്ന പ്രമേയത്തിൽ, ഇന്ത്യയുടെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ടാണെങ്കിലും വെടിനിർത്തലിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യണമായിരുന്നു എന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
Education
പി ജി മെഡിക്കല്‍ കോഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2024-ലെ ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി) കോഴ്സ് പ്രവേശനത്തിന് പുതുതായി അപേക്ഷ സമര്‍പ്പിച്ചവരെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുളള്ള പുതുക്കിയ അന്തിമ മെരിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍
ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471 2525300.
Education
യു ജി സി നെറ്റ് പരീക്ഷ മാറ്റി

ന്യൂഡൽഹി: ജനുവരി 15ന് നടക്കാനിരുന്ന യു ജി സി നെറ്റ് പരീക്ഷ മാറ്റി. മകരസംക്രാന്തി, പൊങ്കൽ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് പരീക്ഷ തിയതി മാറ്റിയത്. ജനുവരി 15-ന് പൊങ്കലും മകസസംക്രാന്തിയും തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് യു.ജി.സി. നെറ്റ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമാനമുണ്ടായതെന്ന് എന്‍.ടി.എ.(എക്‌സാംസ്) ഡയറക്ടര്‍ രാജേഷ് കുമാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ ജനുവരി 16ന് നടക്കാനിരുന്ന പരീക്ഷയിൽ മാറ്റമില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
Education
കലയും കായികവിനോദവും സ്കൂൾ സിലബസിലേക്ക്; തീരുമാനവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ കലയും കായികവിനോദങ്ങളും പ്രധാന പാഠ്യവിഷയങ്ങളാകും. അടുത്ത അധ്യയനവർഷം മുതലാണ് മാറ്റങ്ങൾ വരുത്തുക. പാഠ്യേതരപ്രവർത്തനങ്ങൾ എന്നതിലുപരി കലയും കായികവിനോദവും സിലബസുമായി സംയോജിപ്പിക്കും. കുട്ടികളുടെ വൈകാരികവും ശാരീരികവുമായ സന്തോഷത്തിലൂന്നിയുള്ള വളർച്ച ലക്ഷ്യമാക്കിയാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ നീക്കം.
പ്രൈമറിതലത്തിലെ സിലബസിൽ കലയും കായികവിനോദങ്ങളും ഉൾപ്പെടുത്തും. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾതലംവരെ ഇത് കൂടുതൽ വിപുലപ്പെടുത്തും. സർക്കാർ നിയോഗിച്ച അക്കാദമിക് വിദഗ്ധരുടെ പ്രത്യേകസമിതി ഓരോ കുട്ടികൾക്കും താത്പര്യമുള്ള കലകളും കായികവിനോദങ്ങളും കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കും. സംഗീതം, നൃത്തം, ചിത്രരചന, സാഹിത്യരചന തുടങ്ങിയവയുണ്ടാകും.
ഇതിൽ ഏതെങ്കിലും കലകൾ തിരഞ്ഞെടുത്താൽ അതിൽ കൂടുതൽ സർഗാത്മകത വളർത്തിയെടുക്കാനുള്ള പിന്തുണ കുട്ടികൾക്കു നൽകും. മികച്ച കായികോപകരണങ്ങളും മൈതാനങ്ങളും നൽകുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെ നിയമിക്കും. ഗ്രാമീണ, ആദിവാസി മേഖലകളിലെ കുട്ടികൾക്ക് കൂടുതൽസൗകര്യങ്ങൾ ഏർപ്പെടുത്തും.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login