ഒടിടി പ്ലാറ്റ്‍ഫോമുകളെ നിയന്ത്രിക്കണം : ആവശ്യവുമായി തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്

കൊച്ചി: തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഒടിടിയ്‌ക്ക് നൽകുന്ന സമയപരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഫിയോക്.
ഇന്ന് കൊച്ചിയിൽ ചേരുന്ന യോ​ഗത്തിൽ ഇക്കാര്യം തീയറ്റർ ഉടമകൾ അവതരിപ്പിക്കും.തീയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുന്ന രീതി അവസാനിപ്പിക്കണം. തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസം കഴി‍ഞ്ഞാൽ ഉടൻ ഒടിടി പ്ലാറ്റ്‍ഫോമിന് നൽകുന്ന രീതി ലംഘിച്ച് പല ചിത്രങ്ങളും ഇതിന് മുമ്പായും ഒടിടിയിൽ എത്തുന്നുവെന്നും ഫിയോക്.

Related posts

Leave a Comment