കട്ടപ്പനയില്‍ അന്യ സംസ്ഥാന തൊഴിലാളി കഴുത്തുമുറിഞ്ഞ് മരിച്ച നിലയില്‍

ഇടുക്കി: കട്ടപ്പനയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തുമുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ബെജാമിൻ ബസ്‌കിയെന്നയാളാണ് മരിച്ചത്. കട്ടപ്പന കാഞ്ചിയാറിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ബെജാമിൻ മുറിയെടുത്ത് താമസിച്ചിരുന്നത്.

ജാർഖണ്ഡിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് ഇവർ കട്ടപ്പനയിലെത്തിയത്. യാത്രയ്ക്കിടെ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക് കാരണമെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment