Connect with us
,KIJU

News

റിയാദ് ഓസ്ഫോജ്ന ‘വിദാദ് 23’ സമൂഹ വിവാഹം ഇന്ന്.

Avatar

Published

on

റിയാദ്: പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ വിദ്യാർത്ഥി സംഘടനയായ ഓസ്ഫോജ്നയുടെ റിയാദ് ഘടകം സംഘടിപ്പിക്കുന്ന സമൂഹ വിവാഹം ഇന്ന്.

രാവിലെ 11 മണിക്ക് മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂർ എം ഇ എ എൻജിനിയറിങ് കോളേജിലാണ് പ്രമുഖരുടെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടക്കുക. റിയാദ് സഫ മക്ക മെഡിക്കൽ ഗ്രൂപ്പ്, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് യു എ ഇ എന്നീ സ്ഥാപനങ്ങളാണ് പുണ്യകർമ്മത്തിനുള്ള പൂർണ്ണ സാമ്പത്തിക പിന്തുണ നൽകുന്നത്.

പാലക്കാട്,വയനാട്,എറണാകുളം,നീലഗിരി( തമിഴ്‌നാട്) ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 യുവതി യുവാക്കളാണ് വേദിയിൽ വിവാഹിതരാകുക.വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ മതാചാര പ്രകാരം വിവാഹിതരാകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്ന് ഭാരവാഹികളായ അബ്ദുസ്സമദ് പൂക്കോട്ടൂർ,ളിയാഉദ്ധീൻ ഫൈസി മേൽമുറി,ബഷീർ ഫൈസി എന്നിവർ പറഞ്ഞു.

Advertisement
inner ad

സമൂഹ വിവാഹം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം
ചെയ്യും.ചടങ്ങിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും.വധുവിന് പത്ത് പവൻ സ്വർണ്ണവും വരന് മഹർ നൽകാനായി ഒരു ഒരു പവനും ഇരുവർക്കും വിവാഹ വസ്ത്രങ്ങളും നൽകും.

ജിഫ്രി തങ്ങൾ,സാദിഖലി തങ്ങൾ എന്നിവർക്ക് പുറമെ സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാർ,ജി സി സി വ്യവസായിയും ഷിഫ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് മേധാവിയുമായ മുഹമ്മദ് ഷാജി അരിപ്ര, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ,കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ,നാസർ ഹയ്യ് ശിഹാബ് തങ്ങൾ,വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി,ഡോ: ബഹാബുദ്ധീൻ മുഹമ്മദ് നദ്‌വി,ഹൈദർ ഫൈസി പനങ്ങാങ്ങര,അസ്ഗറലി ഫൈസി പട്ടിക്കാട്,ഡോ: സി കെ അബ്ദുറഹ്മാൻ ഫൈസി എന്നിവർ തുടങ്ങിയവർ വിവാഹത്തിന് കാർമികത്വം വഹിക്കും. ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹങ്ങൾക്ക് മണികണ്ഠ ശർമ നേതൃത്വം നൽകും. ഏലം കുളം ബാപ്പു മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകുമെന്നും സംഘാടകർ അറിയിച്ചു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി

Published

on


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് ഇതില്‍ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ പോലീസിന്റെയോ മറ്റു ഏജന്‍സികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. മെമ്മറി കാര്‍ഡ് ഒരു വിവോ മൊബൈല്‍ ഫോണിലിട്ട് പരിശോധിച്ചെന്നും വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാര്‍ഡ് ഉപയോഗിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.

Advertisement
inner ad

ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് 2021 ജൂലായ് 19ന് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. അന്ന് കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്നാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ആരാണ് ഇത്തരത്തില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് കണ്ടെത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. സുനിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. മെമ്മറി കാര്‍ഡ് മൊബൈലില്‍ ഇടുമ്പോള്‍ കോപ്പി ചെയ്യാന്‍ എളുപ്പമാണെന്നും കോടതിയില്‍ വാദിച്ചിരുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് നേരത്തെ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കുമ്പോള്‍ യഥാക്രമം 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 13-നും കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ രാത്രിയിലാണ് കാര്‍ഡ് പരിശോധിച്ചത്. അതിനാലാണ് ശാസ്ത്രീയാന്വേഷണം ആവശ്യപ്പെടുന്നതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നത്. പിന്നീട് ഈ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് മാത്രമെടുക്കുകയും ഫോണ്‍ വെള്ളത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി ഇതേ മെമ്മറി കാര്‍ഡ് അഭിഭാഷകനെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, വീട് ഭാഗികമായി തകര്‍ന്നു, അടുക്കള കത്തിനശിച്ചു

Published

on

കല്‍പ്പറ്റ: വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ തെറിച്ചുപോയി. വയനാട് കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഇറക്കിയ പുതിയ സിലിണ്ടര്‍ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോരുകയായിരുന്നു.

Advertisement
inner ad

സമീപത്തെ വിറക് അടുപ്പില്‍ ഈ സമയം തീ ഉണ്ടായിരുന്നു. ഇതോടെയാണ് ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സിലിണ്ടര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെതുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. വീടിന്റെ ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. പൊട്ടിത്തെറിയുണ്ടായെങ്കിലും തലനാരിഴക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

രേവന്ത് റെഡ്ഡിയു‌ടെ സത്യപ്രതിജ്ഞ ഇന്ന്: സോണിയയും രാഹുലും പങ്കെടുക്കും

Published

on

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ഇന്നു ചുമതലയേൽക്കുന്ന രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡിയാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്.

കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി ദയനീയ പരാജയം നേരിടുകയും 39 സീറ്റുകൾ മാത്രം നേടുകയും ചെയ്തു. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുമ്പ് തന്നെ കെസിആർ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് നേതാക്കളുടെ ഒരു സംഘം തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനെ കണ്ടു.

Advertisement
inner ad

തെലങ്കാന മുഖ്യമന്ത്രി എന്ന നിലയിൽ, കോൺഗ്രസ് പാർട്ടി പ്രചാരണ വേളയിൽ ആറ് ഉറപ്പുകളാണ് രേവന്ത് റെഡ്ഡി ജനങ്ങൾക്കു നൽകിയത്. ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകർക്കും കുടിയാൻ കർഷകർക്കും പ്രതിവർഷം 15,000 രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തെലങ്കാന സമര പോരാളികൾക്ക് 250 ചതുരശ്ര യാർഡ് പ്ലോട്ടുകൾ അനുവദിക്കൽ എന്നിവയും ഈ ഉറപ്പുകളിൽ ഉൾപ്പെടുന്നു. ഇതെല്ലാം സമയ ബന്ധിതമായി നടപ്പാക്കുമെന്ന് രേവന്ത് റെഡ്ഡി മാധ്യമങ്ങളോടു പറഞ്ഞു.

Advertisement
inner ad
Continue Reading

Featured