Connect with us
lakshya final

Cinema

ഓസ്കർ ജേതാവ് തരാനെ അലിദോസ്തി ഇറാനിൽ അറസ്റ്റിൽ

മണികണ്ഠൻ കെ പേരലി

Published

on

ടെഹ്റാൻ: ഓസ്കർ ജേതാവും പ്രമുഖ ഇറാനിയൻ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിൽ. സെപ്റ്റംബർ 16ന് പോലീസ് കസ്റ്റഡിയിൽ മഹ്സ അമിനി മരിച്ചതോടെ ഇറാനിലുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാരെ പിന്തുണച്ചതിനാണ് തരാനെ അലിദോസ്തിയെ അറസ്റ്റ് ചെയ്തത്. ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത് മഹ്സ അമിനി പോലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടത്.

അലിദോസ്തി ഉൾപ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതായി പ്രാദേശിക മാധ്യമമായ മിസാൻ ഓൺലൈൻ ന്യൂസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി യാണ് റിപ്പോർട്ട് ചെയ്തത്.

Advertisement
inner ad

2016-ൽ ‘ദ സെയിൽസ്മാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലിദോസ്തിയ്ക്ക് ഓസ്കർ പുരസ്കാരം ലഭിച്ചത്. അലിദോസ്തിയുടെ ‘ലെയ്ലാസ് ബ്രദേഴ്സ്’ ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.

ഡിസംബർ എട്ടിന് പ്രതിഷേധക്കാരെ പിന്തുണച്ച് അലിദോസ്തി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ കുറിപ്പിന്‍റെ പേരിലാണ് അറസ്റ്റ്.
അതേസമയം, നവംബർ 9 ന് നടി ഇൻസ്റ്റാഗ്രാമിൽ മുഖാവരണം ധരിക്കാത്ത ചിത്രം പങ്കുവച്ചുകൊണ്ട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad

സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നെഴുതിയ ബോർഡും അലിദോസ്തി പിടിച്ചിരുന്നു. പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി അവർ താൽക്കാലികമായി അഭിനയം നിർത്തിയിരുന്നു.

Advertisement
inner ad

Alappuzha

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

Published

on

തൃശൂർ: ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സഹപ്രവർത്തകരും താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കു ​ഗുരുതരമായി പരുക്കേറ്റു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ പ്രശസ്തരാണിവർ. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞു കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു സം​ഘം. ഇന്നു പുലർച്ചെ 4.30ന് കയ്പമം​ഗലം പറമ്പിക്കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന പിക്ക് വാനിൽ ഇടിക്കുകയായിരുന്നു.

Continue Reading

Cinema

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

Published

on

കൊച്ചി : നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. ​ഗുരുതര കരള്‍ രോ​ഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോ​ഗം കണ്ടെത്തുകയായിരുന്നു. അടിയന്തിര കരള്‍മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറായിരുന്നു. ശസ്ത്രക്രിയക്കു വേണ്ട തുക അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഇദ്ദേഹം.

Advertisement
inner ad
Continue Reading

Cinema

സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ

Published

on


മലയാളത്തിലെ ആദ്യ   “സ്പിനോഫ് ” മൂവിയാണിത്.സംവിധാനം -രതീഷ് ബാലകൃഷ്ണൻ പൊതുവാൾ( ന്നാ താൻ കേസ് കൊട്”  ടീം വീണ്ടും ഒന്നിക്കുന്നു )അജഗജാന്തരം എന്ന ഹിറ്റ്‌ ചിത്രത്തിന്  ശേഷം ഇമ്മാനുവൽ ജോസഫ്‌, അജിത് തലാപ്പിള്ളിഎന്നിവർ  നിർമ്മിക്കുന്ന ചിത്രമാണ് “ഹൃദയ ഹാരിയായ പ്രണയകഥ”  . .

“കഴിഞ്ഞ ഏതാനും ദിവസങാളായി സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്ന ഒരു സേവ് ദ ഡേറ്റ് വീഡിയോ ആണ് “ന്നാ താന്‍ കേസ് കൊട്” എന്ന സിനിമയിലെ പ്രണയ ജോഡികളായ സുരേഷിൻറെയും  സുമലത ടീച്ചറുടേയും. ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന പാട്ടും പാടി പ്രണയം പങ്കുവെച്ച ഇരുവരും സിനിമയിലെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു. ഇരുവരും ജീവിതത്തിലും ഒന്നിക്കാന്‍ പോകുകയാണെന്നും വിവാഹിതരാകാന്‍ പോകുന്നു എന്നുമാണ് കഴിഞ്ഞ ദിവസം തൊട്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നത്.

Advertisement
inner ad

എന്നാൽ “ന്നാ താന്‍ കേസ് കൊട്”ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചറും, ചാക്കോച്ചനെയും പ്രധാന താരങ്ങളാക്കി  സംവിധായകൻ  രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ‘സേവ് ദ് ഡേറ്റും കല്യാണക്കുറിയുമൊക്കെ’ സോഷ്യൽ മീഡിയയിൽ വന്നത്. “സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ” ടൈറ്റിൽ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കണ്ണൂർ പയ്യന്നൂർ വെച്ചു നടന്നു. ‘ന്നാ താന്‍ കേസ് കൊട്’എന്ന ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’.‌ സിൽവർ ബേ സ്റ്റുഡിയോസും സിൽവർ ബ്രമൈഡ് പിക്ചേഴ്സിന്റെയും ബാനറിൽ ഇമ്മാനുവൽ ജോസഫ് അജിത് തലാപ്പിള്ളി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കൊ പ്രൊഡ്യൂസേഴ്‌സ് രതീഷ് ബാലകൃഷ്ണ പൊതുവാളും, ജെയ്‌.കെ,വിവേക് ഹർഷൻ എന്നിവരാണ്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെ ആണ്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സബീൻ ഉരാളുകണ്ടി, സംഗീത സംവിധാനം ഡോൺവിൻസെന്റും ആണ്. പ്രൊഡക്ഷൻ ഡിസൈനർ കെ.കെ മുരളീധരൻ, എഡിറ്റർ ആകാശ് തോമസ്, ക്രിയേറ്റിവ് ഡയറക്ടർ സുധീഷ്‌ ഗോപിനാഥ്, ആർട്ട് ഡയക്ടർ ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട്& സൗണ്ട് ഡിസൈനിങ് അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ് ഡിനോയ്‌ ജോസഫ്, ലിറിക്‌സ് വൈശാഖ് സുഗുണൻ, കൊസ്റ്റും ഡിസൈൻ ലിജി പ്രേമൻ, സ്‌പെഷ്യൽ കൊസ്റ്റും സുജിത് സുധാകരൻ, മേക്ക് അപ്പ് ലിബിൻ മോഹൻ, ലൈൻ പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ,പ്രൊഡക്ഷൻ കാൻട്രോളർ ബിനു മണമ്പൂർ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, സ്റ്റിൽ റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്‌സ്, സ്റ്റണ്ട് മാഫിയ ശശി, കൊറിയോഗ്രാഫേഴ്‌സ് ഡാന്സിങ് നിഞ്ച ഷെറൂഖ് ഷെറീഫ് അനഘ റിഷ്ധാൻ,  മാർക്കറ്റിംഗ്  കൺസൾട്ടന്റ്  ബിനു ബ്രിങ്ഫോർത്ത്  എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Advertisement
inner ad
Continue Reading

Featured