നല്ല സൗഹൃദബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ഓസ്ക്കർ ഫെർണാണ്ടസ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഓസ്കർ ഫെർണാണ്ടസ്ൻ്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.
വ്യക്തിപരമായും, കുടുംബപരമായും നല്ലൊരു സൗഹൃദബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ഓസ്ക്കർ ജി.

രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിനെ പ്രവേശിപ്പിചിരുന്ന ആശുപത്രിയിൽ ചെന്ന് അദ്ദേഹത്തിൻ്റെ സുഖ വിവരങ്ങൾ തിരക്കിയിരുന്നു. അദ്ദേഹം വേഗം സുഖം പ്രാപിച്ചു തിരികെയെത്തുമെന്ന ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ ഓസ്കാർ ജി വിട പറഞ്ഞിരിക്കുന്നു.

അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഓസ്കാർ ജീക്ക് എൻ്റെ ആദരാഞ്ജലികൾ.

Related posts

Leave a Comment