പ്രേക്ഷക ശ്രെദ്ധ നേടി ‘ഒരു നാൾ നീയും’

മുബാറക് പുതുക്കോട്

കൊച്ചി:’ഒരുനാൾ നീയും’ കോവിഡ് പശ്ചാത്തലത്തിൽ നിന്നുകൊണ്ട് എടുത്തൊരു ഷോർട്ട് മൂവിയാണ്.കോവിഡ് പശ്ചാത്തലത്തിൽ ആണ് കഥ വികസിക്കുന്നതെങ്കിലും പറയാനുദ്ദേശിച്ച ആശയം മറ്റൊന്നാണ്, അതാകട്ടെ ലിംഗസ്വത്വം എന്നത് ദ്വന്ദ്വമായി മാത്രം ചിന്തിക്കുന്ന മനുഷ്യന്റെ ബോധമനസുകളിൽ അവബോധം സൃഷ്ടിക്കാൻ ഉതകുന്നതും.
മൂന്നാംലിംഗത്തോടുള്ള പുച്ഛവും അവഹേളനവും എന്നും ജനതയുടെ മനസുകളിൽ ഉണ്ട്. ലോകമെങ്ങും പുരോഗമനത്തിന്റെ ആശയങ്ങൾ അലയടിക്കുമ്പോഴും നമ്മുടെ നാട്ടിൽ വ്യവസ്ഥാപിതമായ ലിംഗബോധങ്ങളിൽ മാത്രം അഭിരമിക്കുന്നുണ്ട് പലരും.കാരണം ‘പ്രകൃതിവിരുദ്ധം’ എന്ന കെട്ടിച്ചമച്ച കാഴ്ചപ്പാടുകൾ പലരിലും ആരോപിക്കുന്നത് കാരണം.പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എൻ.കെ.നന്ദു,സൗമ്യ മനീഷ്,അനുപമ,മിനി പൂങ്ങാട്ട്,അഖില,ജയേഷ് തൃശൂർ,അജില,രാഗേഷ്തുടങ്ങിയവരാണ്.
നിരവധി സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ച ദേവരാജ് ആണ് തിരക്കഥയും സംവിധാനവും.നിർമാണം-നാസർ,ക്യാമറ- നഹിയാൻ കാർത്തിക്, കഥ-സന്തോഷ്‌ രാഘവൻ, എഡിറ്റിംഗ് -രതീഷ് മോഹനൻ,മേക്കപ്പ്- ശിവരാജ് പാലക്കാട്‌,ആർട്ട്‌-ജിജു അത്തിയാൽ,ബിജിഎം ആൻഡ് ഫൈനൽ മിക്സ്‌-മിഥുൻ മുരളി,പ്രൊഡക്ഷൻ കൺട്രോളർ-ഉന്മേഷ് അമ്പിളി,വി എഫക്സ് ആൻഡ് കളറിങ് -കപിൽ റോയ്,കോ-പ്രൊഡ്യൂസർ-സനിൽ പാപ്പച്ചൻ,ബിബിൻ ബാബു മുട്ടറ, അസോസിയേറ്റ് ഡയറക്ടർ-അനന്തകൃഷ്ണൻ,അസോസിയേറ്റ് ക്യാമറമൻ-കിരൺ നന്ദനം.

Related posts

Leave a Comment