‘ഒരു ഹർത്താൽ ദിനം’ ; ഹ്രസ്വ ചിത്രം റിലീസ് ചെയ്തു

ഈ കഴിഞ്ഞ ഹർത്താൽ ദിവസം, 2021 സെപ്റ്റംബർ 21ന് സംഭവിച്ച ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് നർമ്മത്തിൽ ചാലിച്ച ‘ഒരു ഹർത്താൽ ദിനം’ എന്ന ഷോർട്ട് ഫിലിം റിലിസായിരിക്കുന്നത് . ഈ സംഭവത്തിലുള്ള യഥാർത്ഥ കഥാപാത്രങ്ങൾ തന്നെയാണ് ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നതും. ഹോസ്റ്റൽ ലൈഫിൽ പല ചെറുപ്പക്കാരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടായ ഈ കുഞ്ഞു കഥ sound mukku എന്ന യൂട്യൂബ് ചാനലിലാണ് ‘ റിലിസ് ചെയ്തിട്ടുള്ളത്. ഫ്ലവഴ്സ് ടി.വി കോമഡി ഉത്സവം താരം ശരത് ചന്ദ്രൻ ബി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് കാർത്തിക് ജി കുറുപ്പാണ്. ഐഷുമ്മ, ഇസ്മായിൽ കുട്ടി, ഫാത്തിമ എന്നിവരും ഷോർട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് കാർത്തിക് മോഹനാണ്.

https://youtu.be/P0B8glvhWKM

Related posts

Leave a Comment