ഒരില-വിഷ്ണു മൃണാളിനി ജയൻ ; കവിത വായിക്കാം

ഒരില

വറ്റി വരണ്ട രാത്രിയിൽ
രക്തം ഊറിയൂറ്റി
മിഴിച്ച കണ്ണിൽ തെളിനീർ കെടാതെ ഇറ്റു
നീലച്ച രാത്രിയിലെ രണ്ടാകാശങ്ങൾ കൂട്ടിയിടിച്ചു,
അന്നേരം മനസ്സിലാരോ ഒച്ചക്കൂട്ടി
ഈ രാത്രികൾക്കപ്പുറവും ജീവനുദിക്കും, ഇരുണ്ട് പകലാവും,
ഇഴഞ്ഞു നീറും,
മറന്ന് ജനിച്ചുയരും പിന്നെ വീണ്ടും വരണ്ട് പൊട്ടും,
പൊട്ടിയ അസ്ഥികൾക്കിടയിലൂടെ ഒരില പടർന്ന് കയറും..
നീളെ നീളെ സമയം സമയത്തെ കാർന്ന് തിന്നു.
കത്തിയ വെട്ടം ഭൂമിയെ മൂടി മുറുക്കി
ദൂരെ

വെറുതെ ഒരിലയിങ്ങനെ കരിഞ്ഞു കിടന്നു.

Related posts

Leave a Comment