സ്ത്രീ സുരക്ഷാ പ്രതിജ്ഞയും വിമൺ പ്രൊട്ടക്ഷൻ കേഡറ്റുകളുടെ പരിശീലന പരിപാടിയുടെ ഉത്ഘാടനവും സംഘടിപ്പിച്ചു

പാലക്കാട് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്‌കീം ടെക്നിക്കൽ സെൽ യൂണിറ്റ് , ചന്ദ്രനഗർ കൈരളി കളരി സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ വിജയദശമി ദിനത്തിൽ സ്ത്രീ സുരക്ഷാ പ്രതിജ്ഞയും വിമൺ പ്രൊട്ടക്ഷൻ കേഡറ്റുകളുടെ പരിശീലന പരിപാടിയുടെ ഉത്ഘാടനവും സംഘടിപ്പിച്ചു  പോളിടെക്നിക്കിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിനികൾക്ക് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നിയമ ബോധവത്കരണം , കൈരളി കളരി സംഘത്തിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം തുടങ്ങിയ ലഭ്യമാക്കിയതിനുശേഷം ഇവരെ സ്ത്രീ സുരക്ഷാ കേഡറ്റുകളായി വിന്യസിക്കുക എന്നതാണ് പരിപാടിയുടെ ലക്‌ഷ്യം  സമൂഹത്തിലും കോളേജ് ക്യാമ്പസിലും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തുകയും അവ ബന്ധപ്പെട്ട അധികാരികളുടെയോ കോളേജ് അധികൃതരുടെയോ മുന്നിൽ എത്തിക്കുക , ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ ഉണ്ടായാൽ ഇരകൾക്കു നിയമസഹായം ലഭ്യമാക്കുന്നതിനും സംരക്ഷണത്തിനും വേണ്ടി വനിതാ ശിശുക്ഷേമ വകുപ്പിന്റെ പക്കൽ വിവരങ്ങൾ എത്തിക്കുക തുടങ്ങിയവയാണ് കേഡറ്റുകളുടെ പ്രധാന പ്രവത്തന മേഖലകൾ    പോളിടെക്നിക് വിദ്യാർഥിനികളായ ദിവ്യ , കാവ്യ ആതിര എന്നിവർ പ്രഥമ വിമൺ പ്രൊട്ടക്ഷൻ കേഡറ്റുകളായി  ആദ്യഘട്ട സ്വയം പ്രതിരോധ പരിശീലനത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടു  മരുതറോഡ്  പഞ്ചായത്ത് 13 ആം വാർഡ് മെമ്പർ ശ്രീ ഉണ്ണിത്താൻ അവർകൾ അധ്യക്ഷം വഹിച്ചു , പഞ്ചായത്ത് പ്രസിഡന്റ ശ്രീ ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം നടത്തി  എൻ എസ് എസ് ടെക്നിക്കൽ സെൽ ആർ ആർ ടി കോഓർഡിനേറ്റർ പ്രസൂൺ മംഗലത്ത്  ആമുഖ പ്രസംഗവും  സോണൽ കോഓർഡിനേറ്റർ ബിജുമോൾ കെ ടി സ്വാഗതവും നടരാജൻ ഗുരുക്കൾ , ശ്രീ ജസ്റ്റിൻ ജോസഫ് , സെൽവൻ ഗുരുക്കൾ .തുടങ്ങിയവർ ആശംസകളും  അറിയിച്ചു കളരി ട്രെയിനർ ശരൺ നന്ദി  പറഞ്ഞു    സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തുമെന്നും സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിയായി ചെറുക്കുമെന്നും കൈരളി കളരി സംഘം അംഗങ്ങൾ ദൃഢ പ്രതിജ്ഞ എടുത്തു പാലക്കാട് പി എം ജി സ്‌കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ലീലടീച്ചർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തുAttachments area

Related posts

Leave a Comment