ഓ ഐ സി സി – ഇൻകാസ് കൺവെൻഷൻ സംഘടിപ്പിച്ചു

ദോഹ : ഓ ഐ സി സി  -ഇൻകാസ് ഖത്തറിൻറെ പുനസംഘടിപ്പിച്ച ജില്ലാകമ്മിറ്റികളുൾപ്പെടെ  ജില്ലാ കമ്മിറ്റികളുടേയും ഭാരവാഹികളുടെയും  കൺവെൻഷൻ ഓൾഡ്  ഐഡിയൽ ഇൻഡ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്  സമീർ ഏറാമല അൺവെൻഷൻ ഉൽഘാടനം ചെയ്തു.
OICC ഇൻകാസിന്റെ ഗ്ളോബൽ മെംബർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഖത്തറിലും ഔദ്യോഗീകമായി അംഗ്വത്വ വിതരണം ഉൽ ഘാടനം ചെയ്തു..നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇൻകാസ് യൂത്ത് വിംഗിന്റെ ഔദ്യോഗീക പ്രഖ്യാപനവും കൺവെൻഷനിൽ വച്ചു നടന്നു.
KPCC അദ്ധ്യക്ഷൻ  കെ സുധാകരന്റേയും, യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷൻ  ഷാഫി പറമ്പിൽ MLA യുടേയും
ആശംസകൾ പ്രസിഡണ്ട് സമീർ ഏറാമല കൺവൻഷനിൽ അറിയിച്ചു.  ഫിഫ 2022 ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന
ഖത്തറിന് ഇൻകാസ് പ്രവർത്തകർ നിറഞ്ഞ ഹർഷാരവങ്ങളോടെ ആശംസകളും അഭിവാദ്യങ്ങളും കൺവൻഷനിൽ നേർന്നു.
ലോക കപ്പ് ഫുട്ബാളിനൊടനുബന്ധിച്ചു നടക്കുന്ന പരിപാടികളിൽ വൊളന്റീയർമാരായി പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ട  ഇൻകാസ് അംഗങ്ങളെ കൺവൻഷനിൽ അഭിനന്ദിച്ചു.
 ജോൺഗിൽബർട്ട്, നാസ്സർ വടക്കേകാട്, സിറാജ് പാലൂർ,മനോജ് കൂടൽ ,കരീം നടക്കൽ, കുരുവിള ജോർജ്ജ് ,ഹരികുമാർ,ആൽബർട്ട്, നൗഫൽ കട്ടുപ്പാറ, അഷറഫ് പാലക്കാട്,സസലീം ഇടശ്ശേരി, ബാബു കേച്ചേരി, ഷഹീൻ മജീദ്, അജാത്ത് അബ്രഹാം, ടിജു ,ബെന്നറ്റ് ജേക്കബ്ബ് , ഹാഷിം അപ്സര , സിഹാസ് ബാബു, ഷംസുദ്ദീൻ ഇസ്മയിൽ, ആരിഫ് പയന്തോങ്ങിൽ, ജോയ് പോൾ,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനർ, ജനറൽ സെക്രട്ടറി നെവിൻ കുര്യൻ, ട്രഷറർ പ്രശോഭ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി നിഹാസ് കോടിയേരി സ്വാഗതവും ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

Related posts

Leave a Comment