Connect with us
48 birthday
top banner (1)

News

നിർമല ഫാർമസി കോളേജിൽ തൊഴിൽ മേള സംഘടിപ്പിച്ചു; ഉദ്‌ഘാടനം നിർവഹിച്ച് മാത്യു കുഴൽനാടൻ എംഎൽഎ

മണികണ്ഠൻ കെ പേരലി

Published

on

മൂവാറ്റുപുഴ: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷനും നിർമല ഫാർമസി കോളേജും സംയുക്തമായി മെഗാ തൊഴിൽ മേള നടത്തി. രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉദ്യോഗർത്ഥികൾക്കായി അഭിമുഖം നടത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എഴുന്നൂറോളം ഉദ്യോഗാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. അഡ്വ.ഡോ. മാത്യു കുഴൽനാടൻ തൊഴിൽ മേള ഉല്ഘാടനം ചെയ്തു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ.പി ജയശേഖർ , പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. എം ആർ പ്രദീപ്, സെക്രട്ടറി ഡോ.ജോൺ ജോസഫ്, നിർമല ഫാർമസി കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.ജോസ് പുല്ലോപിള്ളിൽ,പ്രിൻസിപ്പാൾ ഡോ. ബദ്മനാഭൻ ആർ, ഡോ. ഫെൽസ് സാജു, ഡോ. ധനീഷ് അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പരിപാകൾക്ക് നേതൃത്വം നൽകി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ബഫർസോൺ; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

Published

on

ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് റവന്യൂ വനം വകുപ്പുകൾ സ്വീകരിക്കുന്നതെന്നും കണ്ണൂർ ആറളം വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർസോണിൽ കൃഷി ഭൂമിയും ഉൾപ്പെടുത്തിയത് ജനദ്രോഹ നടപടിയാണെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞു.സർക്കാർ കർഷകർക്ക് നൽകിയ ഉറപ്പാണ് കാറ്റിൽ പറത്തിയത്. സർക്കാരിന്റെ നയങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആറളം പ്രദേശത്തെ റീസർവ്വേ നടപടികൾ നിർത്തിവെക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

Continue Reading

News

കോട്ടയത്തെ ലുലു മാൾ ക്രിസ്മസ്, പുതുവർഷ സമ്മാനം: യൂസഫലി

Published

on

കോട്ടയം ലുലു മാളിന്റെ ഉദ്ഘാടനം രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്കായി മാൾ തുറന്നു നൽകും. വിവിധ ബ്രാൻഡുകളുടെയും വസ്ത്രശേഖരവുമായി ലുലു ഫാഷൻ മുകളിലത്തെ നിലയിലാണ്. ലുലുവിന്റെ തന്നെ ബ്ലഷ്, ഐ എക്സ്പ്രസ് എന്നിവയാണു സുഗന്ധവിഭാഗവും ഫാഷൻ, കണ്ണട വിഭാഗവും സജ്ജമാക്കിയിരിക്കുന്നത്. 450 പേർക്കോളം ഇരിക്കാവുന്ന ഫൂഡ്കോർട്ടാണുള്ളത്. കുട്ടികൾക്കായി ഫൺടൂറ ആണ് മറ്റൊരു ആകർഷണം. ആയിരത്തോളം വാഹനങ്ങൾക്കു പാർക്ക് ചെയ്യാവുന്ന മൾട്ടിലവൽ പാർക്കിങ് സൗകര്യമുണ്ട്. ഇതിനുപുറമേ അടുത്ത് തന്നെ പാർക്കിങ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. നിലവിൽ പാർക്കിങ് സൗജന്യമാണ്.

ക്രിസ്മസ്, പുതുവർഷ സമ്മാനമായാണു കോട്ടയത്തിനു ലുലു സമർപ്പിക്കുന്നതെന്ന് എം എ യൂസഫലി. അക്ഷരങ്ങളുടെയും റബറിന്റെയുമൊക്കെ നാടായ കോട്ടയത്തിനു നല്ല സേവനങ്ങൾ നൽകുക രാജ്യാന്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം നൽകുക എന്ന ലക്ഷ്യമാണ് ലുലുവിനുള്ളത്. സാധാരണ വലിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണു മാളുകൾ വരുന്നത്. ചെറുപട്ടണങ്ങളിലേക്കും എത്തുമ്പോൾ ലുലു കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നു. അതു കോട്ടയത്തെ ജനങ്ങൾ തിരിച്ചറിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

News

കല്ലടയാറ്റിലെ ജലനിരപ്പുയർന്നു; തെന്മല ഡാമിൻ്റെ 3 ഷട്ടറുകൾ തുറന്നു

Published

on

തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. കനത്ത മഴയിൽ കല്ലടയാറ്റിലെ ജലനിരപ്പുയർന്നതിനാലാണ് ഡാമിന്റെ 3 ഷട്ടറുകൾ തുറന്നത്. 5 സെൻ്റി മീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിൻ്റെ ജലസംഭരണ ശേഷി 115.29യിൽ എത്തിയതോടെയാണ് റൂൾ കർവ് പ്രകാരം ഷട്ടർ തുറന്നത്. നിലവിൽ ഡാമിന്റെ പരിസരത്ത് മഴ പെയ്യുന്ന സാഹചര്യമില്ല. കല്ലടയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

എന്നാൽ പത്തനംതിട്ട അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോന്നി GD സ്‌റ്റേഷനുകളിൽ യെൽലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് ഇന്ന് മഴമാറി നിൽക്കുന്ന സാഹചര്യമാണ്.

Advertisement
inner ad
Continue Reading

Featured