Connect with us
48 birthday
top banner (1)

Britain

ചാൾസ് രാജകുമാരനു നാളെ കിരീടധാരണം, ചെലവ് 2,25,350 കോടി രൂപ

Avatar

Published

on

ലണ്ടൻ: ബക്കിം​ഗ്ഹാം കൊട്ടാരത്തിൽ ഏഴു പതിറ്റാണ്ടിനു ശേഷം നടക്കുന്ന കിരീടധാരണത്തിന് ബ്രിട്ടൻ സർവസജ്ജം. അമ്മ മഹാറാണി ക്വീൻ എലിസബത്തിന്റെ വിയോ​ഗം മൂലം ഒഴിവു വന്ന സിംഹാസനത്തേലേക്ക് മൂത്തമകൻ ചാൾസ് രാജകുമാരൻ നാളെ അഭിഷിക്തനാകും. സിംഹാസനത്തിലേക്ക് ഇത്രയും നീണ്ട കാത്തിരിപ്പ് സമീപകാലത്തുണ്ടായിട്ടില്ല. വെസ്റ്റ് മിനിസ്റ്റർ ആബെയിൽ നാളെയാണ് ചടങ്ങ്.


നാളെ രാവിലെ 11ന് ബക്കിം​ഗ്ഹാം കൊട്ടാരത്തിൽ നിന്ന് പ്രൗഢമായ ഘോഷയാത്രയോടെ രാജകുമാരനെ വെസ്റ്റ് മിനിസ്റ്റർ ആബെയിലേക്ക് ആനയിക്കും അവിടെയാണ് കിരീടധാരണം. കാന്റർബെറി ആർച്ച് ബിഷപ്പാണ് ചടങ്ങുകൾ നയിക്കുന്നത്. ബ്രിട്ടനിൽ പുതിയ രാജാവ് അധികാരമേല്ക്കുമ്പോൾ, ഒരു ഇന്ത്യക്കാരൻ പ്രധാനമന്ത്രിയായിരിക്കുന്നത് ചരിത്രത്തിൽ ആദ്യം. പ്രധാനമന്ത്രി ഋഷി സുനക് നാളെത്തെ ചടങ്ങിൽ പങ്കെടുക്കും.


അതിനിടെ കിരീടധാരണത്തിന്റെ പേരിൽ വലിയ ധൂർത്താണ് സർക്കാർ നടത്തുന്നതെന്ന വിമർശനം ശക്തമാണ്. 250 ദശലക്ഷം യൂറോ (2,25,350 കോടി രൂപ) ആണ് ചെലവ് കണക്കാക്കുന്നത്. 150 ദശലക്ഷം യൂറോ സുരക്ഷാ ആവശ്യങ്ങൾക്കും 100 ദശലക്ഷം യൂറോ ആഘോഷങ്ങൾക്കും നീക്കി വച്ചു. വിവിധ രാഷ്‌ട്രത്തലവന്മാരടക്കം 2800 അതിവിശിഷ്ട അതിഥികൾക്കാണ് ചടങ്ങിലേക്കു ക്ഷണം ലഭിച്ചിരിക്കുന്നത്.

70 വർഷങ്ങൾക്കു മുൻപ് 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണം കാണാൻ വൻ ജനസാഗരമാണ് ഒത്തു കൂടിയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ നേർവിപരീതം ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ചാൾസ് രാജാവിന്റെ സ്ഥാനരോഹണം കാണാൻ ഇംഗ്ലണ്ടിലെ വലിയൊരു വിഭാഗം ജനങ്ങൾക്കും താത്പര്യം ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ കിരീടധാരണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തെ മൂന്നിൽ രണ്ടു ജനങ്ങൾക്കും താത്പര്യം ഇല്ലെന്ന് അടുത്തിടെ നടത്തിയ ഒരു സർവ്വേ വ്യക്തമാക്കുന്നു.

Advertisement
inner ad

കഴിഞ്ഞ വർഷം എലിസബത്ത് രാജകുമാരി അധികാരത്തിലെത്തിയതിന്റെ 70- വർഷം ആഘോഷിച്ച വേളയിൽ പോലും നിരവധി പൊതു ജനങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചാൾസ് രാജകുമാരന് തന്റെ മുൻഗാമികളുടെ അത്രയും ജനപ്രീതി ഇല്ലാത്തതും ഇംഗ്ലണ്ടിലെ നിലവിലുള്ള സാമ്പത്തിക സാഹചര്യവുമെല്ലാം ചടങ്ങിലെ പൊതുജന പങ്കാളിത്തം കുറയാൻ കാരണമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1997 ൽ മുൻഭാര്യ ഡയാന രാജകുമാരിയുടെ മരണത്തോടെ ചാൾസ് പല വിമർശനങ്ങളും നേരിട്ടു. ഇവരുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. എങ്കിലും തനിക്കു നഷ്ടപ്പെട്ട ജനപിന്തുണ ചാൾസ് സാവധാനം തിരിച്ചു പിടിച്ചു., 2005-ൽ കാമിലയെ വിവാഹം ചെയ്യുകയും ചെയ്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Britain

ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു

Published

on

ലണ്ടൻ: ഫുട്ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു. 86വയസായിരുന്നു. 1966ലെ ലോകകപ്പ് ഫുട്ബോൾ കീരീടം നേടിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന ബോബി ചാൾട്ടനെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായിട്ടാണ് വിലയിരുത്തുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായും സെൻട്രൽ മിഡ്ഫീൽഡറായും കളിച്ച ബോബി മധ്യനിരയിൽ നിന്നുള്ള പാസുകളും ലോങ് റേഞ്ച് ഷോട്ടുകളുമായിരുന്നു ബോബിയുടെ പ്രത്യേകത. 106 മൽസരങ്ങളിൽ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിഞ്ഞ ബോബി ചാൾട്ടൻ 49ഗോളുകൾ നേടി. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ കൂടിയാണ്. യുണൈറ്റഡ് കുപ്പായത്തില്‍ 758 മത്സരങ്ങളിലാണ് സര്‍ ബോബി ചാള്‍ട്ടന്‍ മൈതാനത്തിറങ്ങിയത്. ബോബി ചാള്‍ട്ടന്‍ 2020 മുതല്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു. ബോബി മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട എട്ട് താരങ്ങളിലൊരാള്‍ കൂടിയാണ്.

Continue Reading

Britain

വിമാനം ചതിച്ചു, ട്രൂഡോ 36 മണിക്കൂർ ഡൽഹിയിൽ കുടുങ്ങി

Published

on

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിമാനത്തിനു സാങ്കേതിക തകരാർ. 36 മണിക്കൂർ യാത്ര വൈകിയ ട്രൂഡോയും സംഘവും ഇന്നലെ കാനഡയിലേക്കു മടങ്ങി. കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമായിരുന്നു ട്രൂഡോയും സംഘവും കുടുങ്ങിയതെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം.
അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ മടക്കയാത്രയ്ക്കായി ഇന്ത്യ, എയർ ഇന്ത്യ വണ്ണിന്റെ സേവനം വാഗ്ദാനം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ അന്താരാഷ്ട്ര യാത്രകൾക്കായി ഉപയോഗിക്കുന്ന ബോയിംഗ് 777 വിമാനങ്ങളാണ് എയർ ഇന്ത്യ വൺ.എന്നാൽ നിർദ്ദേശം സമർപ്പിച്ച് ഏകദേശം ആറ് മണിക്കൂറിന് ശേഷം കാനഡ ഈ വാഗ്ദാനം നിരസിക്കുകയും അവരുടെ വിമാനത്തിനായി കാത്തിരിക്കുകയാണെന്ന് സർക്കാരിനോട് പ്രതികരിക്കുകയും ചെയ്തു.
സെപ്റ്റംബർ എട്ടിന് ഡൽഹിയിലെത്തിയ ജസ്റ്റിൻ ട്രൂഡോ രണ്ട് ദിവസത്തിന് ശേഷം 10 ന് കാനഡയിലേക്ക് മടങ്ങേണ്ടതായിരുന്നു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ട്രൂഡോയെ യാത്രയാക്കി.

Continue Reading

Britain

ഉമ്മൻ ചാണ്ടി പ്രവാസികളുടെ എക്കാലത്തെയും അഭയത്തണൽ: ഒ.ഐ.സി.സി. ബ്രിട്ടീഷ് കൊളംബിയ

Published

on

വാൻകൂവർ :ഒ ഐ സി സി, കാനഡ, ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “അമരസ്മരണ” എന്ന പേരിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. സംസ്കാര സാഹിതി എറണാകുളം ജില്ലാ ചെയർമാൻ വിൽഫ്രഡ് എച്ച് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. പ്രൊവിൻഷ്യൽ പ്രസിഡന്റ് ജോർജ്ജ് വർഗീസ് തേയ്ക്കാനത്തിൽ അധ്യക്ഷത വഹിച്ച അമരസ്മരണയിൽ കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. മേഘ മോഹൻ, റവ. രാജൻ മാത്യു, എന്നിവർ സംസാരിച്ചു. പ്രൊവിൻഷ്യൽ ജനറൽ സെക്രട്ടറി സാമുവൽ ജോൺ വിൽഫ്രഡ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബ്ലസൻ വർക്കി ഉമ്മൻ നന്ദിയും അർപ്പിച്ചു.

Continue Reading

Featured