Connect with us
48 birthday
top banner (1)

Pathanamthitta

പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്

Avatar

Published

on


പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതിയെ നാടുകടത്താന്‍ ഉത്തരവ്. പ്രതിയായ ശരണ്‍ ചന്ദ്രനെതിരെയാണ് നടപടി. ഡിഐജി അജിതാ ബീഗത്തിന്റെതാണ് ഉത്തരവ്. ഇയാളെ മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ സിപിഎമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു. ശരണ്‍ ചന്ദ്രന്‍ കാപ്പാ കേസ് പ്രതിയല്ലെന്നായിരുന്നു സിപിഎം വാദം.

2023 നവംബറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു. മലയാലപ്പുഴ പൊലീസ് കാപ്പാ നിയമം പ്രകാരം ശരണ്‍ ചന്ദ്രന് താക്കീത് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷവും കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ ജുലൈയില്‍ കുമ്പഴയില്‍ വച്ച് 60 പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണും പങ്കെടുത്തത്.

Advertisement
inner ad

പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തിയായിരുന്നു. ശരണിനെ മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചത് സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ്. പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ ഇനിമുതല്‍ മാനവികതയുടെ പക്ഷമായി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങള്‍ ജില്ലാ സെക്രട്ടറി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാൻ സിപിഎം; ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും

Published

on

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിന് എതിരെ പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ.പത്മകുമാറിനെതിരെ നടപടിയുണ്ടാകും. പത്മകുമാറിനെ തരംതാഴ്ത്താനാണ് സിപിഎം തീരുമാനം. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് നേതൃത്വത്തിന്റെ ആലോചന.പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമോ തൊട്ടുമുന്‍പോ പത്മകുമാറിനെതിരെ നടപടി ഉണ്ടാകും. പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴിയാണ് പത്മകുമാര്‍ ആഗ്രഹിക്കുന്നത് എന്നാണ് സിപിഎം വിലയിരുത്തല്‍.പാര്‍ട്ടിക്കെതിരെ പരസ്യമായി പറയുകയും, താന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് പിന്നീട് പറയുകയും ചെയ്തത് പത്മകുമാറിന്റെ തന്ത്രമായാണ് സിപിഎം കരുതുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാവും പത്മകുമാറിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയെന്ന് സിപിഎം വൃത്തങ്ങള്‍ പറയുന്നു. അതേസമയം, പത്മകുമാര്‍ വീണ്ടും വിമത ശബ്ദം ഉയര്‍ത്തിയാല്‍ പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി പത്മകുമാറിനു തുറന്നുകൊടുക്കും.

Continue Reading

Kerala

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

Published

on

പമ്പ: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് നട തുറന്നത്. ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തിയുള്ള ദർശനത്തിന്റെ ട്രയലും ആരംഭിച്ചു.

മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10ന് നട അടയ്ക്കും.

Advertisement
inner ad
Continue Reading

Kannur

കനലാളുന്നു; സിപിഎമ്മിനകത്തെ അതൃപ്‌തി പൊട്ടിത്തെറിയിലേക്ക്

Published

on

കണ്ണൂർ/പത്തനംതിട്ട: സിപിഎം സംസ്ഥാനസമ്മേളനം പിണറായി വിജയൻ്റെ പാർട്ടിയിലെ സമ്പൂർണാധിപത്യത്തെ അരക്കിട്ടുറപ്പിച്ച് സമാപിച്ചതിനു പിന്നാലെ പാർട്ടിക്കകത്ത് അസ്വസ്ഥതകൾ വളരുന്നു. പല നേതാക്കളും സിപിഎമ്മിനോട് ലാൽസലാം പറഞ്ഞൊഴിയാനുള്ള സന്നദ്ധത പരസ്യമായി തന്നെ പ്രകടിപ്പിച്ചു തുടങ്ങി.

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുതിർന്ന നേതാവ് എ പദ്‌മകുമാർ തനിക്കെതിരേ പാർട്ടി നടപടിയെടുത്താൽ അതിനെ ഭയക്കുന്നില്ലെന്ന് ഇന്നലെ വ്യക്തമാക്കി.

Advertisement
inner ad

50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്ന് പദ്‌മകുമാർ പറഞ്ഞു. ചെറുപ്പക്കാർ വരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അവർ സംഘടനാരംഗത്ത് പ്രവർത്തിക്കാത്തവരാവരുത്. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ചവർക്കാണ് സ്ഥാനക്കയറ്റം മുമ്പ് കിട്ടിയിട്ടുള്ളതെന്ന് പദ്‌മകുമാർ പറയുന്നു. പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല. 66ൽ തന്നെ എല്ലാം ത്യജിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്‌മകുമാർ വ്യക്തമാക്കി.

അതൃപ്‌തി പരസ്യമാക്കി പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പദ്‌മകുമാർ കൊല്ലത്ത് നിന്ന് മടങ്ങിയത്. സെക്രട്ടേറിയേറ്റിൽ സീനിയറായിട്ടും പി.ജയരാജനെ തഴഞ്ഞ് ജൂനിയർ ആയ എം.വി ജയരാജനെ ഉൾപ്പെടുത്തിയത് കണ്ണൂരിൽ സിപിഎമ്മിനകത്തുണ്ടാക്കിയ അസ്വസ്ഥ ചെറുതല്ല. ഇനി മൂന്നു വർഷ കാലാവധി കഴിഞ്ഞു വരുന്ന അടുത്ത സമ്മേളനത്തിൽ പി.ജയരാജന് 75 കഴിയും. അതിനാൽ അവസരവുമില്ല. അതേ സമയം പി.ജയരാജനുമായി ഇടഞ്ഞു നിൽക്കുന്ന ഇ.പി. ജയരാജനെ പ്രായത്തിൻ്റെ മാസക്കണക്ക് വെച്ച് നിലനിർത്തുകയും ചെയ്തു. ഇതിനെതിരെ ജി.സുധാകരനെപ്പോലുള്ള മുതിർന്ന നേതാക്കന്മാർ പരസ്യമായി എതിർത്തിട്ടുണ്ട്.

Advertisement
inner ad

കണ്ണൂർ ജില്ലയിൽ സി.പിഎമ്മിൽ വ്യക്തിപരമായി ഏറ്റവും അണികളുള്ള നേതാവാണ് പി.ജയരാജൻ. സിപിഎം വേദികളിൽ പിണറായിയേക്കാൾ കയ്യടി കിട്ടിയ നേതാവായി മാറിയ പി ജയരാജനു വിനയായതും പാർട്ടിക്കകത്തെ വ്യക്തിപ്ര ഭാവം തന്നെ. സംസ്ഥാന സമ്മേളന തീരുമാനം വന്നതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ ജയരാജന്റെ നഷ്ട്ടത്തെ വിമർശിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. അതിനിടെ, ജയരാജൻ്റെ മകൻ ജയിൻ രാജിൻറെ വാട്‌സ് ആപ്പ് സ്റ്റാറ്റസും ചർച്ചയായി. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷി ച്ചിരുന്നോ’ എന്ന എം സ്വരാജിൻ്റെ വാചകമാണ് പി ജയരാജൻ്റെ മകൻ ജയിൻ രാജ് വാട്‌സ് ആപ്പിൽ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യമാണ് ജയിൻ തുറന്ന് പറഞ്ഞതെന്ന രീതിയിലാണ് വ്യഖ്യാനങ്ങൾ വരുന്നത്.

അതേസമയം, കണ്ണൂരിലെ മു തിർന്ന നേതാവ് എൻ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായി. ‘ഓരോ അനിതിയിലും നീ കോപത്താൽ വിറയ്ക്കുന്നുണ്ടെങ്കിൽ നീ എൻ്റെ സഖാവാണ്’ എന്ന വാചകമാണ് സുകന്യ പങ്കുവെച്ചത്. മുൻ എംഎൽഎ ജയിംസ് മാത്യുവിൻ്റെ ഭാര്യയാണ് സുകന്യ. ജയിംസ് മാത്യു സിപിഎമ്മിന്റെ നേതൃനിരയിൽ നിന്നും നേരത്തേ ഒഴിവായിരുന്നു. എഡിഎം നവിൻബാബു വിഷയത്തിൽ പാർട്ടി സംസ്ഥാന നേത്യത്വത്തെയും കണ്ണൂർ ലോബിയെയും പ്രതിസന്ധിയിലാക്കിയതിൻ്റെ പേരിലാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനുവിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതിരുന്നതെന്ന വിമർശനവുമുണ്ട്. തുടർച്ചയായി രണ്ടുവട്ടം ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും വിജയിപ്പിച്ചിട്ടും ഉദയഭാനു തഴയപ്പെ ട്ടുകയായിരുന്നു. നവീൻ ബാബു വിഷയത്തിൽ കണ്ണൂർ ലോബി പി.പി ദിവ്യയെ സംരക്ഷിക്കാൻ നിന്നപ്പോൾ അതെല്ലാം ഉദയഭാനുവിൻ്റെ ശക്തമായ നിലപാടിൽ കടപുഴകി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കേണ്ടി വന്നതും ജയിലിൽ പോകേണ്ടി വന്നതും സിപിഎം പത്തനംതി ട്ട ജില്ലാ നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാടായിരുന്നു. ഇതാണ് പിണറായിയെയും കണ്ണൂർ ലോബിയെയും ചൊടിപ്പിച്ചത്. സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ രൂക്ഷമായി വി മർശിച്ച് മുൻമന്ത്രി ജി.സുധാകരനും ഇന്നലെ രംഗത്തു വന്നു. കെ.വി തോമസിനൊക്കെ സിപിഎം നൽകുന്ന പരിഗണനയെ സുധാകരൻ വിമർശിച്ചു.

Advertisement
inner ad
Continue Reading

Featured