Connect with us
48 birthday
top banner (1)

Idukki

ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; രാത്രിയാത്രയ്ക്ക് നിരോധനം

Avatar

Published

on

ഇടുക്കി: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച
സാഹചര്യത്തിൽ ഇടുക്കിയിൽ ഇന്നും
രാത്രിയാത്രയ്ക്ക് നിരോധനം
ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ
അറിയിച്ചു. വരുന്ന മൂന്നു ദിവസം കേരളത്തിൽ
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കനത്ത മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ നാളെയും കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്‌ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Idukki

തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു

Published

on

മൂന്നാർ: ഇടുക്കിയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്.ഇന്ന് രാവിലെ തേയില സംസ്‌കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.
യന്ത്രം അബദ്ധത്തില്‍ ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നെന്നാണ് വിവരം. മറ്റ് തൊഴിലാളികളാണ് യന്ത്രം ഓഫ് ചെയ്ത് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Idukki

പാലക്കാട്, ഇടുക്കി,വയനാട്,കോഴിക്കോട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി

Published

on

തൃശ്ശൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, ഇടുക്കി ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെയും പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം. നാളത്തെ മഴ കഴിഞ്ഞാൽ ഉടൻ അടുത്ത ന്യൂനമർദ്ദം വെള്ളിയാഴ്ച്‌ച രൂപപ്പെടുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ തൃശൂരിൽ പറഞ്ഞു. തൃശൂർ മുതൽ കാസർകോട് വരെ മഴ വീണ്ടും തുടരും. ഇടുക്കിയിലും മഴയുണ്ടാകും. സ്‌കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർ തീരുമാനിക്കണം. ഒന്നിൽ കൂടുതൽ ദിവസങ്ങൾ അവധി നൽകുന്നുണ്ടെങ്കിൽ പൊതു വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

Continue Reading

Idukki

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം

Published

on

ഇടുക്കി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 6 മണി വരെയാണ് നിരോധനം. ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രാ നിരോധനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം ലഭിച്ചു. കൂടാതെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കല്ലാര്‍കുട്ടി അണക്കെട്ട് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതിരപ്പുഴ പെരിയാർ തീരദേശവാസികൾക്ക് ജാഗ്രത നിർദേശം ലൽകിയിട്ടുണ്ട്.

Continue Reading

Featured